രോഗലക്ഷണമില്ല; ഉറവിടമറിയില്ല തിരുവനതപുരത്ത് കോവിഡ് പടരുന്നു

രോഗലക്ഷണങ്ങളില്ലാത്തതും ഉറവിടമറിയാത്തതുമായ രോഗബാധ വര്‍ധിക്കുന്നതാണ് തലസ്ഥാന ജില്ലയെ ആശങ്കയിലാക്കുന്നത്. പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പളളി തീരമേഖലയില്‍ പടര്‍ന്നു

0

തിരുവനന്തപുരം :സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ചികില്‍സയില്‍ കഴിയുന്ന തിരുവനന്തപുരത്ത് കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് രോഗം വ്യാപിക്കുന്നു. പൂന്തുറയ്ക്കു പുറമേ തീരമേഖലയായ പുല്ലുവിളയിലും പൂവച്ചലിലും ആന്‍റിജന്‍ പരിശോധനയില്‍ കൂടുതല്‍പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്നലെ 63 രോഗബാധിതരില്‍ 57 പേര്‍ക്ക് സമ്പക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറുപേരുടെ ഉറവിടമറിയില്ല. രോഗലക്ഷണങ്ങളില്ലാത്തതും ഉറവിടമറിയാത്തതുമായ രോഗബാധ വര്‍ധിക്കുന്നതാണ് തലസ്ഥാന ജില്ലയെ ആശങ്കയിലാക്കുന്നത്. പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പളളി തീരമേഖലയില്‍ പടര്‍ന്നു പിടിച്ച കോവിഡ് പുല്ലുവിളയിലേയ്ക്കും വ്യാപിക്കുകയാണ്. മേഖലയില്‍ ഇരുപതിലേറെ പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയില്‍ പോസിറ്റീവായെന്നാണ് വിവരം. പൂവച്ചലിലും പത്തിലേറെപേര്‍ക്ക് രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച വള്ളക്കടവ് സ്വദേശിനി, ആനാട് സ്വദേശിനി, തിരുമല സ്വദേശിയായ പതിനഞ്ചുകാരൻ, പി എം ജിയിലെ വനിതാ ഹോസ്ററലിലെ താമസക്കാരി, ചിറയിൻകീഴ് പൗൾട്രീഫാം നടത്തുന്ന 49 കാരൻ എന്നിവരുടെ രോഗ ഉറവിടം വ്യക്തമല്ല.തമ്പാനൂരിലെ ഒാണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരമായ ചെറിയതുറ സ്വദേശിക്കും രോഗം ബാധിച്ചു.

പൊലീസുകാര്‍ക്കായി നടത്തിയ സ്രവ പരിശോധനയിലാണ് കന്‍റോണ്‍മെന്‍റ്, ഫോര്‍ട് സ്റ്റേഷനുകളിലെ ഉഴമലയ്ക്കല്‍ സ്വദേശികളായ പൊലീസുകാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവര്‍ക്കും ലക്ഷണങ്ങളുണ്ടായിരുന്നില്ല. ഇരുവരുടേയും സമ്പര്‍ക്കപ്പട്ടികയില്‍പ്പെട്ട 37 പൊലീസുകാര്‍ ക്വാറന്റീനിലായി. ആറ്റുകാല്‍, പൂന്തുറ, പുത്തന്‍പളളി, മണക്കാട് , മുട്ടത്തറ, പാളയം എന്നിവയാണ് രോഗവ്യാപന മേഖലകള്‍. രോഗബാധ ഏറിയ മറ്റൊരു പ്രദേശമായ പാറശാലയില്‍ ഇന്ന് പത്തു സംഘങ്ങള്‍ സ്രവപരിശോധന നടത്തും. ഏറ്റവും കൂടുതല്‍ രോഗബാധിരുളള ജില്ലയില്‍ 608 പേരാണ് ചികില്‍സയലുളളത്.

You might also like

-