കോ‍‍ർപറേഷനിലെ ശുപാർശ കത്ത് വിവാദം അന്വേഷണം വൈകും

ശുപാർശ കത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അടുത്ത ആഴ്ച ഹൈക്കോടതി പരിഗണിക്കും. അന്വേഷണം തുടരുകയാണെന്ന നിലപാടായിരിക്കും വിജിലൻസ് സ്വീകരിക്കുക.

0

തിരുവനന്തപുരം | മേയർ ആര്യ രാജേന്ദ്രന്റേയും കൗൺസിലർ ഡി.ആർ.അനിലിന്റേയും ശുപാർശ കത്തുകളെ കുറിച്ചും പിൻവാതിൽ നിയമങ്ങളെ കുറിച്ചുമുള്ള വിജിലൻസ് അന്വേഷണം വൈകും.പ്രാഥമിക അന്വേഷണം പൂർത്തിയാക്കാൻ 45 ദിവസമെടുക്കാമെന്നാണ് വിജിലൻസ് നിലപാട്.കത്തിന്റെ ആധികാരിത ,പിൻവാതിൽ നിയമനങ്ങൾ എന്നിവയിൽ ഇനിയും അന്വേഷണം പൂർത്തീകരിക്കാനുണ്ടെന്ന നിലപാടിലാണ് വിജിലൻസ്.

ശുപാർശ കത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അടുത്ത ആഴ്ച ഹൈക്കോടതി പരിഗണിക്കും. അന്വേഷണം തുടരുകയാണെന്ന നിലപാടായിരിക്കും വിജിലൻസ് സ്വീകരിക്കുക.അതേസമയം മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ സമരം ഇന്നും തുടരും.മഹിളാ കോൺഗ്രസ് ഇന്ന് കോർപ്പറേഷനിലേക്ക്
മാർച്ച് നടത്തും.

അതേസമയം നഗരസഭയിലെ നിയമനകത്ത് വിവാദം കത്തിനിൽക്കുമ്പോൾ തന്നെ സിപിഎമ്മിനെ പ്രതികൂട്ടിലാക്കുന്ന മറ്റൊരു കത്ത് പുറത്തുവന്നു. സഹകരണ മേഖലയിലെ നിയമനങ്ങളിലും സിപിഎം ഇടപെടൽ വ്യക്തമാക്കുന്ന കത്താണ് ന്യൂസ് 18 പുറത്ത് വിട്ടത്. സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റേതാണ് കത്ത്. ജില്ലാ മർക്കന്റെയിൽ സഹകരണ സംഘത്തിലേക്ക് മൂന്നുപേരെ നിയമിക്കാനാണ് ആനാവൂർ കത്ത് നൽകിയത്. ജൂനിയർ ക്ലർക്ക് വിഭാഗത്തിൽ രണ്ടും ഡ്രൈവറായി മറ്റൊരാളെയും നിയമിക്കാനാണ് കത്തിൽ ആനാവൂരിന്റെ നിർദേശം. അറ്റൻഡർ വിഭാഗത്തിൽ ഉടൻ നിയമനം വേണ്ടെന്നും കത്തിൽ ആനാവൂർ നാഗപ്പൻ നിർദേശിക്കുന്നു. ജില്ല സെക്രട്ടറിയുടെ ലെറ്റർ പാഡിൽ തന്നെയാണ് നിയമന ശുപാർശ നൽകിയിരിക്കുന്നത്.

You might also like