അഭയാര്‍ഥി പ്രവാഹം തടയാന്‍ യുഎസ് -മെക്‌സിക്കോ അതിര്‍ത്തി അടക്കുമെന്ന് ട്രംപ്.

ട്രംപിന്റെ ഭീഷണിയെ രൂക്ഷമായ ഭാഷയില്‍ സെനറ്റല്‍ സയാന്‍ ഫിന്‍സ്‌റ്റെയ്ന്‍ വിമര്‍ശിച്ചു. യുഎസ് മെക്‌സിക്കോ അതിര്‍ത്തിയിലൂടെ ദിവസം പ്രതി 70000 വാഹനങ്ങളും നൂറു കണക്കിന് നിയമപരമായ കുടിയേറ്റക്കാരും പ്രവേശിക്കുന്നെന്നും അതിര്‍ത്തി അടക്കുന്നത് മണ്ടത്തരമാണെന്നും സെനറ്റര്‍ പറഞ്ഞു.

0

സെന്‍ട്രല്‍ അമേരിക്കയില്‍ നിന്നുള്ള അനിയന്ത്രിത അഭയാര്‍ഥി പ്രവാഹം തടയാന്‍ യുഎസ് മെക്‌സിക്കോ അതിര്‍ത്തി അടച്ചു പൂട്ടുമെന്ന് പ്രസിഡന്റ് ട്രംപിന്റെ ഭീഷണി. ഗ്വാട്ടിമലയില്‍ നിന്നുള്ള കാരവന്‍ മെക്‌സിക്കോയിലൂടെ അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ മെക്‌സിക്കോ ശ്രമിക്കുന്നില്ലെങ്കില്‍ അതിര്‍ത്തി അടയ്ക്കാതെ വേറെ വഴിയില്ലെന്നു ട്രംപ് പറഞ്ഞു.

അഭയാര്‍ഥി പ്രവാഹം സാമ്പത്തിക മേഖലയെ കാര്യമായി ബാധിക്കുമെന്നും ട്രംപ് പറഞ്ഞു. അതിര്‍ത്തി അടയ്ക്കുമെന്ന ട്രംപിന്റെ ഭീഷണി ഇരുരാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരത്തെയും അമേരിക്കന്‍ പൗരന്‍മാര്‍ക്കു പോലും നിയമപരമായി പ്രവേശിക്കുന്നതിനുള്ള അവസരം നിഷേധിക്കും.

ട്രംപിന്റെ ഭീഷണിയെ രൂക്ഷമായ ഭാഷയില്‍ സെനറ്റല്‍ സയാന്‍ ഫിന്‍സ്‌റ്റെയ്ന്‍ വിമര്‍ശിച്ചു. യുഎസ് മെക്‌സിക്കോ അതിര്‍ത്തിയിലൂടെ ദിവസം പ്രതി 70000 വാഹനങ്ങളും നൂറു കണക്കിന് നിയമപരമായ കുടിയേറ്റക്കാരും പ്രവേശിക്കുന്നെന്നും അതിര്‍ത്തി അടക്കുന്നത് മണ്ടത്തരമാണെന്നും സെനറ്റര്‍ പറഞ്ഞു. അനധികൃതകുടിേയറ്റക്കാരെ തടയാന്‍ അതിര്‍ത്തി മതില്‍ അനിവാര്യമാണെന്ന് ട്രംപ് ആവര്‍ത്തിച്ചു. നിലവിലുള്ള സംവിധാനങ്ങള്‍ പര്യാപ്തമല്ലെന്നും ട്രംപ് പറഞ്ഞു.

You might also like

-