ഗോലാന്‍ കുന്നുകളുടെ പരമാധികാരം ഇസ്രായേലിന്, ചരിത്ര പ്രഖ്യാപനത്തില്‍ ട്രമ്പ് ഒപ്പുവെച്ചു

1967 ല്‍ സിറിയയുമായുണ്ടായ യുദ്ധത്തില്‍ അവരില്‍ സിറിയയില്‍ നിന്നും പിടിച്ചെടുത്ത ഗോലാന്‍ കുന്നുകള്‍ യിസ്രായേലിന് അവകാശപ്പെട്ടതാണെന്നുള്ള ചരിത്ര പ്രഖ്യാപനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പ് ഒപ്പുവെച്ചു

0

വാഷിംഗ്ടണ്‍ ഡി.സി.: 1967 ല്‍ സിറിയയുമായുണ്ടായ യുദ്ധത്തില്‍ അവരില്‍ സിറിയയില്‍ നിന്നും പിടിച്ചെടുത്ത ഗോലാന്‍ കുന്നുകള്‍ യിസ്രായേലിന് അവകാശപ്പെട്ടതാണെന്നുള്ള ചരിത്ര പ്രഖ്യാപനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പ് ഒപ്പുവെച്ചു.മാര്‍ച്ച് 25 തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്‍ യാഹുവിന്റെ സാന്നിധ്യത്തിലാണ് ട്രമ്പ് പ്രഖ്യാപനത്തില്‍ ഒപ്പു വെച്ചത്.

അടുത്ത മാസം യിസ്രായേലില്‍ ജനറല്‍ തിരഞ്ഞെടുപ്പിനെ നേരിടുന്ന ബെഞ്ചമിന് ട്രമ്പിന്റെ ഈ പ്രഖ്യാപനം ഗുണകരമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കു കൂട്ടുന്നത്.യിസ്രായേലിന്റെ തലസ്ഥാനം. ജെറുശലേമാണെന്ന് അംഗീകരിച്ചു, യു.എസ്. എംബസ്സി ജറുശലേമിലേക്ക് മാറ്റിയ നടപടിയില്‍ ലോകരാഷ്ട്രങ്ങളുടെ പ്രതിഷേധം കെട്ടടങ്ങുന്നതിന് മുമ്പ് ട്രമ്പ് ഗോലാന്‍ കുന്നുകളുടെ അവകാശം യിസ്രായേലിനാണെന്ന് പ്രഖ്യാപിച്ചത് മറ്റൊരു പ്രതിഷേധത്തിന് വഴിമരുന്നിട്ടിരിക്കുകയാണ്.

ട്രമ്പിന്റെ തീരുമാനം ധീരവും ്അര്‍ഹതപ്പെട്ടതുമാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി പ്രതികരിച്ചു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കു നേരെയുള്ള കടന്നാക്രമണമാണെന്ന് സിറിയന്‍ ഭരണകൂടം കുറ്റപ്പെടുത്തി.

യു.എന്‍. ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ ‘ഗോലാന്‍ കുന്നുകളുടെ അവകാശം യിസ്രായേലിനല്ല’ എന്ന നിലപാട് സ്വീകരിച്ചിരുന്നത് അംഗീകരിച്ച യു.എസ്. ഭരണാധികാരികളുടെ ദശാബ്ദങ്ങളായുള്ള തീരുമാനത്തെയാണ് ട്രമ്പിന്റെ പുതിയ പ്രഖ്യാപനം മറികടന്നത്. ഒപ്പുവെക്കല്‍ ചടങ്ങിനു ശേഷം യിസ്രായേല്‍ പ്രധാനമന്ത്രി യാത്ര വെട്ടിച്ചുരുക്കി യിസ്രായേലിലേക്ക് മടങ്ങി.

You might also like

-