മാസ്ക് ധരിക്കണമെന്ന് ഉത്തരവിടില്ലെന്ന് ശപഥം ചെയ്തു ട്രംപ് 

അമേരിക്കൻ ജനത കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് നിർബന്ധമായും മാസ്ക് ധരിക്കണമെന്ന ഉത്തരവ് ഒരിക്കലും പുറപ്പെടുവിക്കുകയില്ലെന്ന് ശപഥം ചെയ്തു പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

0

 

വാഷിങ്ടൻ ഡിസി : അമേരിക്കൻ ജനത കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് നിർബന്ധമായും മാസ്ക് ധരിക്കണമെന്ന ഉത്തരവ് ഒരിക്കലും പുറപ്പെടുവിക്കുകയില്ലെന്ന് ശപഥം ചെയ്തു പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇൻഫക്ഷ്യസ് ഡിസീസ് എക്സപെർട്ട് ഡോ. ആന്റണി ഫൗസിയുടെ നിർദ്ദേശങ്ങൾക്കുള്ള മറുപടിയായിട്ടാണ് ഫോക്സ് ന്യൂസിനോട് ജൂലൈ 17 വെള്ളിയാഴ്ച നടത്തിയ അഭിമുഖത്തിൽ ട്രംപ് തന്റെ നിലപാടു വ്യക്തമാക്കിയത്. എല്ലാവരും നിർബന്ധമായി മാസ്ക് ധരിക്കണമെന്നായിരുന്നു ഫൗസി നിർദേശിച്ചിരുന്നത്.

ജനങ്ങൾക്ക് അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. മാസ്ക് ധരിക്കണമോ, വേണ്ടയോ എന്നു നിശ്ചയിക്കുന്നത് ജനങ്ങളാണ്. ഒരിക്കലും അവരെ ഞാനിതിനു നിർബന്ധിക്കുകയില്ല ട്രംപ് അസന്നിഗ്ധമായി പ്രഖ്യാപിച്ചു. കഴിഞ്ഞ ശനിയാഴ്ച മിലിട്ടിറി ആശുപത്രി സന്ദർശിച്ചപ്പോഴായിരുന്നു ട്രംപ് ആദ്യമായി മാസ്ക് ധരിച്ചത്.
മാസ്ക് ധരിക്കണമെന്നത് രാജ്യത്ത് രാഷ്ട്രീയവൽക്കരിച്ചിരിക്കുന്ന മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലെ ഗവർണർമാരും വ്യക്തികളുടെ സ്വാതന്ത്ര്യം പരിഗണിക്കാതെ മാസ്ക് ധരിക്കണമെന്ന് നിർബന്ധിക്കുന്നു. ഇത് അംഗീകരിക്കാനാവില്ല ട്രംപ് വ്യക്തമാക്കി. സിഡിസി ഡയറക്ടർ ഡോ. റോബർട്ട് ആർ ഡെ ഫീൽഡും മാസ്ക് നിർബന്ധമായും ഉപയോഗിക്കണമെന്ന് നിർദേശിച്ചിരുന്നു.
ട്രംപിന്റെ അഭിപ്രായത്തോട് യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ട്. മാസ്കു ധരിക്കാത്തവർക്കും അതുപോലെ കർശന നിർദേശങ്ങൾ പാലിക്കാത്തവർക്കും കൊറോണ വൈറസ് അന്യമല്ലെന്ന് ഇതിനകം തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്.