അനിയന്ത്രിത അഭയാര്‍ത്ഥി പ്രവാഹം തടയുന്നതിനുള്ള പുതിയ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

0

വാഷിംഗ്ടണ്‍: അനിയന്ത്രിതമായി അമേരിക്കയിലെക്കൊഴുകിയെത്തുന്ന അഭയാര്‍ത്ഥികളെ നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമം ജൂലായ് 16 മുതല്‍ പ്രാബല്യത്തില്‍ വന്നതായി ഹോംലാന്റ് സെക്യൂരിറ്റിയും, ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പുതിയ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി.

അമേരിക്കയിലേക്ക് അഭയാര്‍ത്ഥികളായി വരുന്നവര്‍ ഇതര രാജ്യങ്ങളിലൂടെയാണ് അതിര്‍ത്തിയില്‍ എത്തുന്നതെങ്കില്‍ ആദ്യം ആ രാജ്യത്ത് അഭയാര്‍ത്ഥികളായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരിക്കണമെന്നും, ഇങ്ങനെ അപേക്ഷ നല്‍കാത്തവര്‍ക്ക് യു.എസില്‍ അഭയം ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അര്‍ഹതയുണ്ടാകില്ലെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2018 ല്‍ ്അമേരിക്കയില്‍ അഭയം ലഭിക്കുന്നതിനായി 9000ത്തിലധികം ഇന്ത്യക്കാരാണ് മെക്‌സിക്കൊയു.എസ്. അതിര്‍ത്തിയിലേക്ക് കാല്‍നടയായി എത്തിചേര്‍ന്നത്. 2017 ല്‍ ഇവരുടെ എണ്ണം 7000 മായിരുന്നു. ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലീം, ക്രിസ്ത്യന്‍, സിക്ക് വിഭാഗം ഇന്ത്യയില്‍ അനുഭവിച്ച പീഡനത്തില്‍ നിന്നും രക്ഷ നേടുന്നതിനായി അമേരിക്കയില്‍ രാഷ്ട്രീയ അഭയത്തിനു അപേക്ഷ സമര്‍പ്പിച്ചത്.
മുന്‍ അറ്റോര്‍ണി ജനറലായിരുന്ന ജെഫ് സെഷന്‍സ് അഭയാര്‍ത്ഥികള്‍ക്ക് പുതിയ നിര്‍വചനം നല്‍കിയിരുന്നു. പുതിയ നിയമം അതിക്രൂരമാണെന്ന് ഇന്ത്യന്‍ അമേരിക്കന്‍ സെനറ്റര്‍ കമല ഹാരിസ് ട്വിറ്റ് ചെയ്തു.