ആദിവാസി പെൺകുട്ടിയെ തുങ്ങി മരിച്ചനിലയിൽ കണ്ടെത്തി ആത്മഹത്യക്ക് ശ്രമിച്ച ബന്ധുവായയുവതി ഗുരുതരാവസ്ഥയിൽ

മരിച്ച പെൺകുട്ടിയെ അമ്മ നിരന്തരം ഫോൺ വിളിക്കുന്നതുമായി ബന്ധപ്പെട്ട് ശാസിക്കുകയുണ്ടായി ഇതേതുടർന്ന് പതിനൊന്നാം തിയതി രാവിലെ ഒൻപതു മണിയോടെ പതിനേഴുകാരി വീട് വിട്ട് അമ്മയുടെ ജേഷ്ടത്തിയുടെ  വീട്ടിൽ എത്തുകയും ജേഷ്ടത്തിയുടെ മകളായ ഇരുപത്തൊന്നുകാരിയുമായി വീടുവിട്ടു പോകുകയുമായിരുന്നു .

0

അടിമാലി: പതിനേഴുകാരി ആദിവാസി പെണ്‍കുട്ടിയെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി അടിമാലി വാളറ കുളമാംകുഴിയില്‍ ആദിവാസി സെറ്റില്മെന്റിലെ പതിനേഴുവയസ്സുള്ള പെൺകുട്ടിയാണ്  വീടിന് സമീപമുള്ള മരത്തിൽ തുങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.ആത്മഹത്യക്ക് ശ്രമിച്ച മരിച്ച പെൺകുട്ടിയുടെ ബന്ധുകൂടിയായ കുടിയിലെ ഇരുപത്തൊന്നുകാരിയെ ഗുരുതരാവസ്ഥയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ മരിച്ച പെൺകുട്ടിയെ അമ്മ നിരന്തരം ഫോൺ വിളിക്കുന്നതുമായി ബന്ധപ്പെട്ട് ശാസിക്കുകയുണ്ടായി ഇതേതുടർന്ന് പതിനൊന്നാം തിയതി രാവിലെ ഒൻപതു മണിയോടെ പതിനേഴുകാരി വീട് വിട്ട് അമ്മയുടെ ജേഷ്ടത്തിയുടെ  വീട്ടിൽ എത്തുകയും ജേഷ്ടത്തിയുടെ മകളായ ഇരുപത്തൊന്നുകാരിയുമായി വീടുവിട്ടു പോകുകയുമായിരുന്നു .

പെൺകുട്ടികൾ വീടുവിട്ടിട്ടുപോയത് ഇരുവരുടെയും മാതാപിതാക്കൾ അറിയുന്നത് വൈകിട്ടോടെയാണ് മാതാപിതാക്കൾ അറിയുന്നത് പിന്നീട് മാതാപിതാക്കളും നാട്ടുകാരും ചേർന്ന് വീടിനു പരിസരവും സമീപമുള്ള വനത്തിലും പരിശോധിക്കുകയുണ്ടായി എന്നാൽ ഇവരെ കണ്ടെത്താനായില്ല, തുടർന്ന് പന്ത്രണ്ടാംതിയ്യതി പെൺകുട്ടികളുടെ വിവരം മരിച്ചയുടെ അകന്ന ബന്ധു കൂടിയ  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്നെ അറിയിക്കുകയും ഈ വിവരം വിവരം കാട്ടി പന്ത്രണ്ടാം തിയതി ഉച്ചക്ക് ഇരുവരുടെയും മാതാപിതാക്കൾ അടിമാലി പോലീസിൽ പരാതിനൽകി .

ഇതിനിടെ പെൺകുട്ടികളുടെ മൊബൈൽ ഫോണിൽ  സഹോദരന്റെ ഭാര്യ ബന്ധപെടുക്കും ഇവരോട്‌ പെൺകുട്ടികൾ സംസാരിക്കുകയും വീടിനു സമീപത്തുണ്ടെന്നു മാത്രം അറിയിക്കുകയാണ് ചെയ്തു. ഇതിനിടെ പെൺകുട്ടികളുടെ ഫോൺ ഓൺലൈനിൽ കണ്ട ബന്ധുകൂടിയായ ജനപ്രതിനിധി മെസ്സജ്ജ് അയക്കുകയും ഇവരോട്‌ വീട്ടിലേക്ക് മടങ്ങിവരാൻ ആവശ്യപ്പെടുകയാണ് ചെയ്തു .പന്ത്രണ്ടാം തിയതി രാത്രി ഒമ്പതുമണിയോടെ ജനപ്രതിനിധിയെ പെൺകുട്ടികൾ ഫോണിൽ വിളിക്കുകയും തങ്ങൾ വീട്ടിൽ ഉണ്ടെന്നു അറിയിച്ചു ജനപ്രതിനിധിയുംഇവരുടെ ഭർത്താവും  നാട്ടുകാരും ഇവരെ തേടിയെത്തുമ്പോൾ ആളൊഴിഞ്ഞ ഇവരുടെ വീടിന്റെ ബാത്‌റൂമിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു.ഇരുവരെയും സ്വന്തനിപ്പിച്ചു തറവാട് വീട്ടിൽ എത്തിച്ചു പെൺകുട്ടികളോട് കാര്യങ്ങൾ തിരക്കിയ അമ്മയോട് മരണപ്പെട്ട പെൺകുട്ടി കയർക്കുകയും ചയ്തു .

കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് കണ്ട ബന്ധുകൂടിയായ ജനപ്രതിനിധി പെൺകുട്ടികൾ ഇരുവരെയും ഇവരുടെ സഹോദരന്മാരെയും കുട്ടി രാത്രി 11 ;30 ത്തോടെ ജനപ്രതിനിധിയുടെ  ഒരുകിലോമീറ്റർ ദൂരത്തുള്ള വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി .പതിമൂന്നാം തിയതി രാവിലെ ഇരുവരെയും സ്വന്തം വീട്ടിൽ കൊണ്ടുചെന്നാക്കിയ ശേഷം പത്തുമണിയോടെ മാതാപിതാക്കളുമായി പോലീസ് സ്റ്റേഷനിൽ എത്തണമെന്ന് നിര്ദേശിക്കുയും ചെയ്തു.

നാട്ടുകാരും മറ്റു മടങ്ങിയപ്പോൾ ആത്മഹത്യാ ചെയ്ത പതിനേഴുവയസ്സുകാരി കുളിക്കാൻ പോകുകയാണെന്ന് അറിയിച്ചു.വീട്ടിൽ നിന്നും പുറത്തു പോയി കുറെ സമയം കഴിഞ്ഞിട്ടും പെൺകുട്ടി മടങ്ങി വരാതായപ്പോൾ മാതാപിതാക്കളും അന്വേഷണത്തെ ആരംഭിച്ചു. ഒടുവിൽ വീട്ടിൽനിന്നും അരകിലോമീറ്റർ അകലെ വനത്തിൽ മരത്തിൽ കയറിൽ തുങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു നാട്ടുകാർ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പതിനേഴുവയസ്സുകാരി മരിച്ചതായി അറിഞ്ഞ ഇരുപത്തൊന്നുകാരി ബന്ധുവായ യുവതി വീട്ടിൽസൂക്ഷിച്ചിരുന്ന വിഷം എടുത്തു കഴിച്ച ശേഷം വീട്ടിൽ നിന്നും അകലെയുള്ള മരത്തിൽ കെട്ടി തുങ്ങി കഴുത്തിൽ കെട്ടിയ കയർ ബലവത്തല്ലാത്തതിനാൽ കയർ പൊട്ടി ഇവർ നിലം പതിച്ചു .ഇവരെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു .ഇവരുടെ ആരോഗ്യനിലയിൽ പു രോഗതി ഉണ്ടന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു

അതേസമയം പെൺകുട്ടികളുടെ മരണത്തിൽ ദുരൂഹതയുണ്ടന്നാണ് നാട്ടുകാർ പറയുന്നത്. പതിനൊന്നാം തിയതി വീട് വിട്ട ഇവർ പന്ത്രണ്ടാം തിയതി രാത്രി ഒൻപത് മണിവരെ എവിടെ എന്നത് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു . പെൺകുട്ടികളെ ആതമഹത്യയിലേക്ക് നയിച്ചതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ് . അടിമാലി സി ഐ അനിൽജോർജ്ജ് മൂന്നാർ ഡി വൈ എസ് പി തുടങ്ങിയവരുടെ നേതൃത്തത്തിൽ പോലീസ് അന്വേഷണത്തെ ആരംഭിച്ചിട്ടുണ്ട് മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ്ജിലെക്ക് മാറ്റി.

You might also like

-