മൂന്നുവയസ്സുകാരന്റെവെടിയേറ്റ് ; 8 മാസമുള്ള സഹോദരൻ മരിച്ചു 

സംഭവത്തിനിടയാക്കിയ തോക്ക് വീട്ടിൽ തിരഞ്ഞെങ്കിലും കണ്ടെടുക്കാനായില്ല. പിന്നീട് കുട്ടിയെ ആശുപത്രിയിലെത്തിച്ച വാഹനത്തിൽ നിന്നും പോലീസ് കണ്ടെത്തുകയായിരുന്നു

0

ഹൂസ്റ്റൺ : വീടിനകത്തു സൂക്ഷിച്ചിരുന്ന തോക്ക് മൂന്നുവയസ്സുകാരൻ എടുത്തുകളിക്കുന്നതിനിടെ അബദ്ധത്തിൽ കാഞ്ചി വലിച്ചപ്പോൾ ചീറിപ്പാഞ്ഞ വെടിയുണ്ട 8 മാസം പ്രായമുള്ള സഹോദരന്റെ ജീവനെടുത്തു.ഏപ്രിൽ 9 വെള്ളിയാഴ്ച ഹൂസ്റ്റൺ അപ്പാർട്ട്മെന്റിലായിരുന്നു ഈ ദാരുണ സംഭവമെന്ന് ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ചീഫ് വെൻഡി ബെയ്ൻ ബ്രിഡ്ജ് മാധ്യമ പ്രവർത്തകരെ അറിയിച്ചു.

സംഭവം നടക്കുമ്പോൾ അപ്പാർട്ട്മെന്റിൽ നിരവധി മുതിർന്നവരും ഉണ്ടായിരുന്നു. വെടിയേറ്റ കുഞ്ഞിനെ എല്ലാവരും ചേർന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വയറ്റിൽ വെടിയുണ തറച്ചു ഗുരുതരമായി മുറിവേറ്റതിനാൽ ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിനിടയാക്കിയ തോക്ക് വീട്ടിൽ തിരഞ്ഞെങ്കിലും കണ്ടെടുക്കാനായില്ല. പിന്നീട് കുട്ടിയെ ആശുപത്രിയിലെത്തിച്ച വാഹനത്തിൽ നിന്നും പോലീസ് കണ്ടെത്തുകയായിരുന്നു.

അശ്രദ്ധമായി വീട്ടിൽ തോക്ക് സൂക്ഷിച്ചതിനും കുട്ടിക്ക് തോക്ക് ലഭിക്കാനായതും അന്വേഷിച്ചു കൊണ്ടിരിക്കുയാണെന്നും കേസിന്റെ കാര്യം തീരുമാനിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.ഹൂസ്റ്റൺ ഹാരിസ് കൗണ്ടിയിൽ ഈയിടെ പല വീടുകളിലും അശ്രദ്ധമായി സൂക്ഷിച്ചിരുന്ന തോക്ക് കുട്ടികളുടെ കൈവശം എത്തി ചേർന്ന് ഇതുപോലെയുള്ള പല സംഭവങ്ങളും ഉണ്ടായതായും 2019-ൽ ഹാരിസ് കൗണ്ടിയിൽ മാത്രം 12 വയസ്സിനു താഴെ കട്ടികൾക്ക് വെടിയേറ്റു ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. മാതാപിതാക്കളും കുടുംബാംഗങ്ങളും കുട്ടികളുടെ കൈവശം തോക്ക് ലഭിക്കാതെ സുരക്ഷിതമായി വെക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.

You might also like

-