മാനിതാ സംഘത്തിലെ മുന്ന് യുവതികളെ കൂടി തിരിച്ചയച്ചു

ഇന്നലെ ചെന്നൈയില്‍ നിന്നും ബസ് മാര്‍ഗ്ഗം പുറപ്പെട്ട ഇവര്‍ ഞായറാഴ്ച്ച ഉച്ചയോടെ കോട്ടയത്ത് എത്തി. അവിടെ നിന്നും പാമ്പാടി സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ യുവതികളെ പത്തനംതിട്ട വനിതാ പൊലീസ് സെല്ലിൽ എത്തിച്ചു. ശബരിമലയിലെ സ്ഥിതിഗതികള്‍ പൊലീസ് ഇവരെ ധരിപ്പിക്കുകയും സെല്‍വി മടങ്ങിയ വിവരം അറിയിക്കുകയും ചെയ്തു

0

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി എത്തിയ മനിതി സംഘത്തിലെ മൂന്ന് യുവതികളെ പൊലീസ് തിരിച്ചയച്ചു. ഞായറാഴ്ച്ച രാവിലെ പമ്പയിൽ എത്തിയ മനിതി സംഘത്തിനൊപ്പം ചേരാനെത്തിയവരെയാണ് പത്തനംതിട്ട പൊലീസ് മടക്കി അയച്ചത്. മുത്തുലക്ഷമി, യാത്ര, വസുമതി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ഇന്നലെ ചെന്നൈയില്‍ നിന്നും ബസ് മാര്‍ഗ്ഗം പുറപ്പെട്ട ഇവര്‍ ഞായറാഴ്ച്ച ഉച്ചയോടെ കോട്ടയത്ത് എത്തി. അവിടെ നിന്നും പാമ്പാടി സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ യുവതികളെ പത്തനംതിട്ട വനിതാ പൊലീസ് സെല്ലിൽ എത്തിച്ചു. ശബരിമലയിലെ സ്ഥിതിഗതികള്‍ പൊലീസ് ഇവരെ ധരിപ്പിക്കുകയും സെല്‍വി മടങ്ങിയ വിവരം അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് തങ്ങളും നാട്ടിലേക്ക് മടങ്ങുകയാണെന്ന് യുവതികള്‍ പൊലീസിനെ അറിയിച്ചു. പത്തനംതിട്ടയിൽ വാർത്താ സമ്മേളനം നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടങ്കിലും പോലീസ് അനുവദിച്ചില്ല. പത്തനംതിട്ട സിഐയുടെ നേതൃത്വത്തില്‍ പൊലീസ് ഇവരെ നാട്ടിലേക്ക് തിരികെ അയച്ചു. യുവതികൾ തിരുവനന്തപുരം വഴി നാട്ടിലേക്ക് മടങ്ങി പോകും.

You might also like

-