ടിഡിപി പൊതുയോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർ മരിച്ചു . നിരവധി പേർക്ക് പരിക്ക്

ടിഡിപി സംഘടിപ്പിച്ചപൊതു യോഗത്തിന് ശേഷം സംക്രാന്തി കനുക (പ്രത്യേക റേഷൻ കിറ്റുകൾ) വിതരണ പരിപാടിയിൽ പൊതുജനങ്ങൾ വൻതോതിൽ തടിച്ചുകൂടിയിരുന്നു,സൗജന്യ റേഷൻ വാങ്ങാൻ എത്തിയ ആളുകളാണ് തിക്കിലും തിരക്കിലും പെട്ട് അപകടത്തിൽ പെട്ടത് ഒരാഴ്ചയ്ക്കിടെ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണ് സംഭവമാണിത്.

0

ആന്ധ്രാപ്രദേശ് | ഗുണ്ടൂർ ജില്ലയിൽ ടിഡിപി നേതാവ് എൻ ചന്ദ്രബാബു നായിഡു നടത്തിയ പൊതുയോഗത്തിനിടെയാൻ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുത് സംഭവത്തിൽ മുന്ന് പേരുടെ മരണം സ്ഥികരിച്ചതായി ഗുണ്ടൂർ എസ്പി ആരിഫ് ഹഫീസ് പറഞ്ഞു ,ടിഡിപി സംഘടിപ്പിച്ചപൊതു യോഗത്തിന് ശേഷം സംക്രാന്തി കനുക (പ്രത്യേക റേഷൻ കിറ്റുകൾ) വിതരണ പരിപാടിയിൽ പൊതുജനങ്ങൾ വൻതോതിൽ തടിച്ചുകൂടിയിരുന്നു,സൗജന്യ റേഷൻ വാങ്ങാൻ എത്തിയ ആളുകളാണ് തിക്കിലും തിരക്കിലും പെട്ട് അപകടത്തിൽ പെട്ടത് ഒരാഴ്ചയ്ക്കിടെ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണ് സംഭവമാണിത്.

കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം നെല്ലൂർ ജില്ലയിലെ സമാനമായി കണ്ട്കുരുവിൽ നായിഡു നടത്തിയ റോഡ്‌ഷോയ്ക്കിടെ നടത്തിയ റേഷൻ വിതരണത്തിലും തിക്കിലും തിരക്കിലും പെട്ട് എട്ട് പേർ മരിക്കുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ടി ഡി പി യുടെ പൊതു പരിപാടിയിൽ ആളെകൂട്ടാനാണ് സൗജന്യ കിറ്റ് വിതരണം നടത്തുന്നത് .

You might also like