മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കും 26 പുതിയ ബില്ലുകൾ സഭയിൽ വരും ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം

പണപ്പെരുപ്പം, വിലക്കയറ്റം, ഇന്ധനവില വർധനവ്, കർഷക സമരം, ലഖിംപൂർ കർഷക കൊലപാതകം ചൈനയുടെ കടന്നുകയറ്റം അടക്കം പ്രതിപക്ഷം ഈ സമ്മേളന കാലത്ത് ഉയർത്താൻ പോകാൻ നിരവധി വിഷയങ്ങളാണ്

0

ഡൽഹി | പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാവും. വിവാദമായ മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതടക്കം 26 പുതിയ ബില്ലുകൾ സഭയിൽ വരും. സഭാ സമ്മേളനത്തിന്‍റെ ആദ്യ ദിനമായ ഇന്ന് മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന ബില്ല് സഭയിൽ അവതരിപ്പിക്കും. സഭാ സ്തംഭനം ഒഴിവാക്കാൻ പ്രതിപക്ഷം സഹകരിക്കണമെന്നും എല്ലാ വിഷയങ്ങളും സഭയിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്നും സർവകക്ഷിയോഗത്തിൽ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.പാർലമെൻറ് ശീതകാല സമ്മേളനം ഇന്നു മുതൽ. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. ഇന്നു തന്നെ ചർച്ച നടത്തി ബില്ല് പാസാക്കാനാണ് സർക്കാർ തീരുമാനം. ഇതുൾപ്പെടെ 25 നിർണായക ബില്ലുകൾ ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കും. എന്നാൽ താങ്ങുവിലയ്ക്ക് നിയമസംരക്ഷണം എന്ന ആവശ്യം ഉന്നയിച്ച് രണ്ടു സഭകളിലും പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. വിവിധ വിഷയങ്ങളിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടിരിക്കെ ഇരു സഭകളും പ്രക്ഷുബ്ധമാകും.

പണപ്പെരുപ്പം, വിലക്കയറ്റം, ഇന്ധനവില വർധനവ്, കർഷക സമരം, ലഖിംപൂർ കർഷക കൊലപാതകം ചൈനയുടെ കടന്നുകയറ്റം അടക്കം പ്രതിപക്ഷം ഈ സമ്മേളന കാലത്ത് ഉയർത്താൻ പോകാൻ നിരവധി വിഷയങ്ങളാണ്. ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിൽ കേന്ദ്രത്തിനെ പ്രതിരോധത്തിലാക്കുമെന്ന വ്യക്തമായ സൂചനയും പ്രതിപക്ഷം നൽകി. കോവിഡ് നഷ്ടപരിഹാരവും കർഷകർക്കുള്ള ധനസഹായവും പ്രതിപക്ഷം സഭയിൽ ആവശ്യപ്പെടും.

വിവാദമായ മൂന്ന് കാർഷിക നിയമം റദ്ദാക്കേണ്ടി വന്ന സാഹചര്യം കൃഷിമന്ത്രി ഇന്ന് ലോക്സഭയിൽ വിശദീകരിക്കും. നിയമം പിൻവലിക്കാനുള്ള ബിൽ ചർച്ച ചെയ്ത് പാസാക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടേക്കും.ക്രിപ്റ്റോ കറൻസി നിയന്ത്രണത്തിനുള്ള ബിൽ, പട്ടികജാതി-പട്ടിക വർഗ ഭേദഗതി ബിൽ, എമിഗ്രേഷൻ ബിൽ, മെട്രോ റെയിൽ ബിൽ, ഇന്ത്യൻ മാരിടൈം ഫിഷറീസ് ബിൽ, നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോഡ്രോപിക് സബ്സ്റ്റാൻസ് ബിൽ എന്നിവയടക്കം 26 ബില്ലുകളാണ് സഭയിൽ എത്തുക. കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ടാണ് ഇത്തവണയും ലോക്സഭയും രാജ്യസഭയും സമ്മേളിക്കുക. ഡിസംബർ 23ന് ശൈത്യകാല സമ്മേളനം സമാപിക്കും.പാർലമെൻറിലെ തന്ത്രം തീരുമാനിക്കാൻ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖർഗ്ഗെ വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്നു രാവിലെ ചേരും. യോഗത്തിൽ നിന്ന് വിട്ടു നില്ക്കാനാണ് തൃണമൂൽ കോൺഗ്രസിൻറെ തീരുമാനം

You might also like

-