വിഗ്രഹ നിർമ്മാണ ശാല ആക്രമിച്ച് രണ്ടു കോടി രൂപ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹം കവർന്നു

ലണ്ടനിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനായി നിർമ്മിച്ച 60 കിലോ തൂക്കമുള്ള അയ്യപ്പവിഗ്രഹം ആണ് കവർന്നത്.ബൈക്കിലെത്തിയ സംഘം തൊഴിലാളികളെ മർദ്ദിച്ച് അവശരാക്കിയശേഷം വിഗ്രഹം കൊണ്ടുപോയി എന്ന് ഉടമകൾ പറയുന്നു

0

ചെങ്ങന്നൂർ : ചെങ്ങന്നൂരിലെ വിഗ്രഹ നിർമ്മാണ ശാല ആക്രമിച്ച് രണ്ടു കോടി രൂപ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹം കവർന്നു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. ലണ്ടനിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനായി നിർമ്മിച്ച 60 കിലോ തൂക്കമുള്ള അയ്യപ്പവിഗ്രഹം ആണ് കവർന്നത്.ബൈക്കിലെത്തിയ സംഘം തൊഴിലാളികളെ മർദ്ദിച്ച് അവശരാക്കിയശേഷം വിഗ്രഹം കൊണ്ടുപോയി എന്ന് ഉടമകൾ പറയുന്നു. സ്ഥാപനത്തിൽ മുൻപ് ജോലി ചെയ്തിരുന്ന ആളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. തൊഴിൽ തർക്കമാണ് സംഭവത്തിന് പിന്നിലെന്ന സംശയമാണ് പോലീസിന്.