ലോകത്തിലെആദ്യ പ്ലാസ്മിഡ് ഡിഎൻഎ കോവിഡ്വാ വാക്‌സിൻ സൈക്കോവ്-ഡി ക്ക് അടിയന്തിര ഉപയോഗത്തിന് അനുമതി

സൂചി ഉപയോഗിക്കാതെ സൈക്കോവ്-ഡി വാക്‌സിനെടുക്കാമെന്നതാണ് പ്രത്യേകത. കുത്തിവെയ്‌പ്പെടുക്കാൻ മറ്റ് സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്നാണ് വാക്‌സിൻ നിർമാതാക്കൾ പറയുന്നത്.

0

ഡൽഹി:ഇന്ത്യ തദ്ദേശീയമായി നിർമിച്ച കോവിഡ് പ്രതിരോധ വാക്‌സിനായ സൈക്കോവ്-ഡിയുടെ അടിയന്തിര ഉപയോഗത്തിന് ഡിസിജിഐയുടെ അനുമതി ലഭിച്ചു. സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് ഡിഎൻഎ വാകിസിനാണ് സൈക്കോവ്-ഡി. മുതിർന്നവർക്കും 12 വയസിന് മുകളിലുള്ള കുട്ടികൾക്കും സൈക്കോവ്-ഡി വാക്‌സിനെടുക്കാം.
സൂചി ഉപയോഗിക്കാതെ സൈക്കോവ്-ഡി വാക്‌സിനെടുക്കാമെന്നതാണ് പ്രത്യേകത. കുത്തിവെയ്‌പ്പെടുക്കാൻ മറ്റ് സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്നാണ് വാക്‌സിൻ നിർമാതാക്കൾ പറയുന്നത്. മഹാമാരിക്കെതിരായ ലോകത്തിലെ തന്നെ ആദ്യത്തെ പ്ലാസ്മിഡ് ഡിഎൻഎ വാക്‌സിനാണിത്. മറ്റുള്ള വാക്സീനുകളിൽ നിന്നും വ്യത്യസ്ഥമായി ഇതിന്റെ മൂന്ന് ഡോസ് സ്വീകരിക്കണം. പന്ത്രണ്ട് വയസ് മുകളിലുള്ള കുട്ടികൾക്കും നൽകാനാകുന്ന വാക്സീന് 66.66 ശതമാനമാണ് ഫലപ്രാപ്തി കണക്കാക്കുന്നത്. 28,000 ത്തിലധികം പേരിൽ വാക്സീൻ പരീക്ഷണം നടത്തിയതെന്നാണ് കമ്പനി അറിയിച്ചത്.

ലോകത്തിലെ ആദ്യ പ്ലാസ്മിഡ് ഡിഎൻഎ വാക്സീനാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സൈകോവ് ഡി. രാജ്യത്തിന്റെ ഈ നേട്ടം സുപ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു. മികച്ച നേട്ടം കൈവരിച്ച ശാസ്ത്രജ്ഞൻമാരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

Narendra Modi
@narendramodi
India is fighting COVID-19 with full vigour. The approval for world’s first DNA based ‘ZyCov-D’ vaccine of @ZydusUniverse is a testimony to the innovative zeal of India’s scientists. A momentous feat indeed.
ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് ശേഷം ഇന്ത്യയിൽ തദ്ദേശീയമായി നിർമിക്കുന്ന രണ്ടാമത്തെ കൊറോണ പ്രതിരോധ വാക്‌സിനാണ് സൈക്കോവ്-ഡി. പ്രതിവർഷം 100 മുതൽ 120 ദശലക്ഷം ഡോസ് വരെ നിർമിക്കാൻ പദ്ധതിയുണ്ടെന്നും സൈഡസ് കാഡില അറിയിച്ചു.

 

-

You might also like

-