കെ എസ് ആർ ടി സി യി പ്രതിസന്ധി രൂക്ഷം പിരിച്ചുവിട്ട തൊഴിലാളികൾ സുപ്രിം കോടതിയെ സമീപിക്കും

കാലാകാലങ്ങളില്‍ ഭരിച്ച സര്‍ക്കാരുകളും കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റുമാണ് തങ്ങളെ പെരുവഴിയിലാക്കിയതെന്നാണ് എം.പാനല്‍ ജീവനക്കാരുടെ നിലപാട്. സുപ്രിം കോടതിയെ സമീപിക്കാന്‍ തയ്യറാകാത്ത കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റിനും സംസ്ഥാന സര്‍ക്കാറിനും എതിരെ ഇന്ന് വൈകുന്നേരം ആലപ്പുഴയില്‍നിന്നും ലോംഗ് മാര്‍ച്ച് നടത്തും.

0

ആലപ്പുഴ :താൽക്കാലിക കണ്ടക്ടർമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിനെ തുടർന്നുള്ള പ്രതിസന്ധി കെ എസ് ആർ ടി സിയിൽ തുടരുന്നു. ആയിരത്തിലേറെ സർവ്വീസുകളാണ് ഇന്നലെ റദ്ദാക്കിയത്. യാത്രക്കാരുടെ ദുരിതത്തിന് പുറമെ കെ എസ് ആർ ടി സിയുടെ വരുമാനത്തിലും കുറവുണ്ടായിട്ടുണ്ട്.

പി എസ്‍ സി നിയമന ഉത്തരവ് നൽകിയ 4,051 ഉദ്യോഗാർത്ഥികളോട് നാളെ കെ എസ് ആർ ടി സി ആസ്ഥാനത്തെത്താൻ മാനേജ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസത്തിനകം ഇവരെ നിയമിക്കണമെന്ന ഹൈക്കോടതി അന്ത്യശാസനത്തെ തുടർന്നാണ് നടപടി. 3,091 ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് നൽകാനാണ് കോടതി നിർദേശിച്ചിരുക്കുന്നത്. കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും പിരിച്ചുവിട്ട എം.പാനല്‍ ജീവനക്കാര്‍ സുപ്രിം കോടതിയെ സമീപിക്കും. ജനുവരി രണ്ടാം തിയതി സുപ്രിം കോടതിയെ സമീപിക്കാനാണ് തീരുമാനം. ഇന്ന് ആലപ്പുഴയില്‍നിന്നും തുടങ്ങുന്ന ലോംഗ് മാര്‍ച്ച് 24ന് തിരുവനന്തപുരത്ത് സമാപിക്കും.

കാലാകാലങ്ങളില്‍ ഭരിച്ച സര്‍ക്കാരുകളും കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റുമാണ് തങ്ങളെ പെരുവഴിയിലാക്കിയതെന്നാണ് എം.പാനല്‍ ജീവനക്കാരുടെ നിലപാട്. സുപ്രിം കോടതിയെ സമീപിക്കാന്‍ തയ്യറാകാത്ത കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റിനും സംസ്ഥാന സര്‍ക്കാറിനും എതിരെ ഇന്ന് വൈകുന്നേരം ആലപ്പുഴയില്‍നിന്നും ലോംഗ് മാര്‍ച്ച് നടത്തും. മുവായിരത്തിലധികം എം പാനല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി ശക്തമായ സമരം നടത്താനാണ് എംപാനല്‍ കൂട്ടായ്മയുടെ തീരുമാനം