വന്യജീവികളുടെ കുത്തേറ്റ് മരിച്ചാല്‍ നഷ്ടപരിഹാരമായി പത്തുലക്ഷം രൂപനല്‍കും

വനംവന്യജീവിവകുപ്പ് നഷ്ടപരിഹാരമായി പത്തുലക്ഷം രൂപനല്‍കും

0

വന്യജീവികളുടെ കുത്തേറ്റ് മരിച്ചാല്‍ ആശ്രിതര്‍ക്ക് വനംവന്യജീവിവകുപ്പ് നഷ്ടപരിഹാരമായി പത്തുലക്ഷം രൂപനല്‍കും. പാമ്പുകടിയേറ്റു മരിച്ചാല്‍പ്പോലും വനംവകുപ്പില്‍നിന്ന് രണ്ടു ലക്ഷംലഭിക്കും. പക്ഷേ അപകടകാരികളായ തേനീച്ചയോ കടന്നലോ ആണ് കുത്തുന്നതെങ്കില്‍ നഷ്ടപരിഹാരം കിട്ടില്ല.കാട്ടുപോത്തോ ആനയോ പന്നിയോ ആണെങ്കിലാണ് പത്ത് ലക്ഷം ആശ്രിതര്‍ക്ക് ലഭിക്കുന്നത്.

മരണങ്ങള്‍ ഏറെയും നടക്കുന്നത് കടന്നലും തേനീച്ചയും കുത്തിയാണ് എന്നറിഞ്ഞിട്ടു പോലും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. വന്യജീവി ആക്രമണത്തിനിരയായവര്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച്‌ 1980-ല്‍ നിലവില്‍വന്ന നിയമത്തില്‍ തേനീച്ചയും കടന്നലും വന്യജീവികളില്‍ ഉള്‍പ്പെടില്ലെന്നു പറഞ്ഞതാണ് ഒട്ടേറെപ്പേര്‍ക്ക് സഹായമില്ലാതാവാനുള്ള സാങ്കേതിക’കാരണം.
.

You might also like

-