മുല്ലപ്പെരിയാർഅണക്കെട്ടിലെ ജലനിരപ്പ് 139 അടിക്ക് താഴെ ക്രമീകരിക്കണം, സുപ്രീംകോടതി ഇന്ന്

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി നിലനിർത്തുന്നതിൽ മേൽനോട്ട സമിതി ഇന്ന് സുപ്രിം കോടതിയിൽ നിലപാടറിയിക്കും. ജലനിരപ്പ് ക്രമീകരിക്കുന്നത് ചർച്ച ചെയ്യാൻ സമിതി ഇന്നലെയാണ് യോഗം ചേർന്നത്. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

0

ഡൽഹി :മുല്ലപ്പെരിയാർഅണക്കെട്ടിലെ ജലനിരപ്പ് 139 അടിക്ക് താഴെ നിർത്തണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ സുപ്രീംകോടതി ഇന്ന് തീരുമാനമെടുത്തേക്കും. മേൽനോട്ടസമിതിയോട് കോടതി കഴിഞ്ഞ ദിവസം റിപ്പോർട്ട് തേടിയിരുന്നു.

ഇതനുസരിച്ച് ഇന്നലെ ചേർന്ന യോഗത്തിൽ ജലനിരപ്പ് 137 അടിയാക്കി നിർത്തണമെന്നും ,ബാക്കി വെള്ളം തമിഴ്നാട് കൊണ്ടുപോകണമെന്നുമാണ് കേരളം ആവശ്യപ്പെട്ടത്. 138 അടിയിൽ എത്തിയാൽ വെള്ളം തുറന്നു.വിടാമെന്നാണ് തമിഴ്നാടിന്റെ നിലപാട്.ഇരുസംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങൾ മേൽനോട്ട സമിതി ഇന്ന് കോടതിയെ അറിയിക്കും.പ്രകൃതി ദുരന്തങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജലനിരപ്പ് കുറക്കണമെന്ന് കേരളം ആവശ്യപ്പെടുന്നത്.

Mullaperiyar dam

27.10.2021
07.00 AM

Level 137.60 ft

Average Inflow 2300 c/s

Current 2300 c/s

Discharge 2300 c/s

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി നിലനിർത്തുന്നതിൽ മേൽനോട്ട സമിതി ഇന്ന് സുപ്രിം കോടതിയിൽ നിലപാടറിയിക്കും. ജലനിരപ്പ് ക്രമീകരിക്കുന്നത് ചർച്ച ചെയ്യാൻ സമിതി ഇന്നലെയാണ് യോഗം ചേർന്നത്. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. മുല്ലപ്പെരിയാർ തുറക്കേണ്ടി വന്നാൽ അധിക ജലം ഇടുക്കി ഡാമിന് താങ്ങാനാകില്ലെന്നും ഡാമിലെ ജലം 137 അടി കവിയരുതെന്നും കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടണമെന്നും കേരളം ആവശ്യപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥതല യോഗത്തിലാണ് കേരളം നിലപാടറിയിച്ചത്. ഇക്കാര്യം സുപ്രിം കോടതിയിലും ആവർത്തിക്കും. കേരളത്തിന്റെ ആവശ്യത്തിലുള്ള മറുപടി തമിഴ്നാട് സർക്കാർ കോടതിയെ അറിയിക്കും.

You might also like

-