ഭവാനിപൂര്‍ എന്ന്‌ വിധിയെഴുതും! മമതയുടെ ഭാവി എന്താകും ?

ഒക്ടോബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മത്സരിച്ച മമത, സുവേന്ദു അധികാരിയോട് 1956 വോട്ടിന് തോറ്റെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയതോടെ മുഖ്യമന്ത്രിയായി അധികാരമേറ്റു. സത്യപ്രതിജ്ഞ ചെയ്താല്‍ ആറ് മാസത്തിനകം ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് വിജയിക്കണമെന്നാണ് തെരഞ്ഞെടുപ്പ് ചട്ടം.

0

കൊൽക്കൊത്ത :പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് മമത ബാനര്‍ജിയുടെ ഭാവി തീരുമാനിക്കാനുള്ള നിര്‍ണായക ഉപതെരഞ്ഞെടുപ്പ് ഇന്ന്. മമത മത്സരിക്കുന്ന ഭവാനിപൂര്‍ അടക്കം മൂന്ന് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മത്സരിച്ച മമത, സുവേന്ദു അധികാരിയോട് 1956 വോട്ടിന് തോറ്റെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയതോടെ മുഖ്യമന്ത്രിയായി അധികാരമേറ്റു. സത്യപ്രതിജ്ഞ ചെയ്താല്‍ ആറ് മാസത്തിനകം ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് വിജയിക്കണമെന്നാണ് തെരഞ്ഞെടുപ്പ് ചട്ടം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂലിന്റെ ശോഭന്ദേബ് ചതോപാധ്യായ 28,719 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. പോൾ ചെയ്ത വോട്ടിൽ 57.71% ശോഭന്ദേബ് നേടിയപ്പോൾ ബി.ജെ.പി സ്ഥാനാർത്ഥിയും നടനുമായ രുദ്രാനിൽ ഘോഷിന് 35.16% വോട്ട് ലഭിച്ചു. 5,211 വോട്ടുകളോടെ കോൺഗ്രസ് മൂന്നാം സ്ഥാനത്തായി.

മമതക്ക് വേണ്ടി ശോഭന്ദേബ് ചതോപാധ്യായ രാജിവെച്ചൊഴിഞ്ഞതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുഖ്യമന്ത്രിയായി തുടരാനാകണമെങ്കിൽ ഭബാനിപൂരിൽ മമതയ്‌ക്ക് വിജയം അനിവാര്യമാണ്. ബിജെപി സ്ഥാനാർത്ഥിയായ പ്രിയങ്ക ട്രിബേവാളും സിപിഎം സ്ഥാനാർത്ഥിയായ ശ്രീജിബ് ബിശ്വാസുമാണ് മമതയ്‌ക്കെതിരെ മത്സരിക്കുന്നത്.

ദേശീയ തലത്തില്‍ നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കം നടത്തി മുന്നില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന മമത ബാനര്‍ജിക്ക് നിര്‍ണായകമാണ് മൂന്നാം തീയതി ഫലം പ്രഖ്യാപിക്കുന്ന ഉപതെരഞ്ഞെടുപ്പ്. 2011ലും 2016ലും ഭവാനിപ്പൂരിലെ എംഎല്‍എ ആയിരുന്നു മമത ബാനർജി. വിജയ സാധ്യത ഏറെയാണെങ്കിലും പ്രിയങ്ക ടിബ്രെവാളിലൂടെ അട്ടിമറി പ്രതീക്ഷയിലാണ് ബിജെപി. ഭബാനിപൂർ കൂടാതെ സംസർഗഞ്ച്, ജാംഗിപുർ എന്നീ നിയോജക മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. വോട്ടെടുപ്പ് കഴിയും വരെ ഭബാനിപൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്

You might also like