അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്നു.

ചൈനീസ് ഉത്പന്നങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിച്ച അമേരിക്കന്‍ നടപടിക്ക് തിരിച്ചടിയായി അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി സാമഗ്രികള്‍ക്ക് ചൈനയും നികുതി വര്‍ദ്ധിപ്പിച്ചു.

0

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്നു. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിച്ച അമേരിക്കന്‍ നടപടിക്ക് തിരിച്ചടിയായി അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി സാമഗ്രികള്‍ക്ക് ചൈനയും നികുതി വര്‍ദ്ധിപ്പിച്ചു. ഇരു രാജ്യങ്ങളും കടുത്ത നിലപാടുകള്‍ എടുത്തതോടെ ഓഹരി വിപണികള്‍ കൂപ്പുകുത്തി. അതേസമയം ചൈനയുമായി ഒരു കരാറിലെത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

200 ബില്യണ്‍ ഡോളര്‍മൂല്യം വരുന്ന ചൈനീസ് ഇറക്കുമതി സാമഗ്രികള്‍ക്ക് അമേരിക്ക 25 ശതമാനം നികുതി ഏര്‍പ്പെടുത്തി 3 ദിവസങ്ങള്‍ക്ക് ശേഷമാണ് ചൈനയുടെ തിരിച്ചടി. 60 ബില്യണ്‍ മൂല്യമുള്ള അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിക്കാനാണ് ചൈനയുടെ തീരുമാനം. മാംസം, പഴം, പച്ചക്കറി, പാചക എണ്ണ, തേയില, കോഫി എന്നിവയ്ക്കായിരിക്കും നികുതി വര്‍ദ്ധിക്കുക. നികുതി വര്‍ധനവിനുള്ള നീക്കത്തില്‍ നിന്ന് ചൈന പിന്‍മാറണമെന്ന് ട്രംപ് ആവശ്യപ്പെട്ടെങ്കിലും ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴടങ്ങില്ലെന്ന് ചൈനീസ് വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്നതിന്റെ പ്രതിഫലനം ഓഹരി വിപണികളിലും പ്രകടമായി. ഏഷ്യന്‍ ഓഹരി വിപണികളും വാള്‍ സ്ട്രീറ്റ് സ്റ്റോക്ക് മാര്‍‌ക്കറ്റും ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ‍ഡൌ ജോണ്‍‌സ് ഓഹരി വിപണി 2.4 ശതമാനവും നാസ്ഡാക് ഇന്‍ഡെക്സ് 3.4 ശതമാനവും ഇടിഞ്ഞു. ഹോങ് കോങിലെ ഹാങ് സെന്‍ക് ഇന്‍ഡെസ്‌ക്‌ 1.6 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാടുകള്‍ താരതമ്യം ചെയ്യുമ്പോള്‍ ചൈനീസ് കയറ്റുമതി ഉയര്‍‌ന്നുനില്‍ക്കുന്നതിന് കാരണം ചൈനയുടെ വഴിവിട്ട ഇടപെടലുകളാണൈന്നാണ് അമേരിക്കയുടെ ആരോപണം. 200 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക്‌ നികുതി വര്‍ദ്ധനവ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇതിന്റെ പരിധി 300 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ത്താന്‍ ട്രംപ് നിര്‍ദേശിച്ചെങ്കിലും ഇത് പ്രാബല്യത്തില്‍ വന്നിട്ടില്ല. അതേസമയം ജൂണ്‌‍ 28, 29 തിയതികളിലായി ജപ്പാനില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റുമായി ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്‌ വ്യക്തമാക്കി. ചൈനയുമായി നല്ല ബന്ധമാണുള്ളതെന്നും ട്രംപ് പ്രതികരിച്ചു.

You might also like

-