മികച്ച സിനിമക്കുള്ള പത്മരാജൻ പുരസ്‌കാരം സുഡാനി ഫ്രം നൈജീരിയക്ക്.

സൗബിന്‍ ഷാഹിര്‍ നായകനായി പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയ മലപ്പുറത്തിന്റെ നന്‍മയെയും കാല്‍പ്പന്ത് ആവേശത്തെയും ആവോളം പകര്‍ത്തിയ ചിത്രമായിരുന്നു.

0

ഈ വർഷത്തെ മികച്ച സിനിമക്കുള്ള പത്മരാജൻ പുരസ്‌കാരം സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയക്ക്. ഇരുപതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സൗബിന്‍ ഷാഹിര്‍ നായകനായി പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയ മലപ്പുറത്തിന്റെ നന്‍മയെയും കാല്‍പ്പന്ത് ആവേശത്തെയും ആവോളം പകര്‍ത്തിയ ചിത്രമായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23ന് തിയേറ്ററുകളിലെത്തിയ ചിത്രത്തില്‍ നായകനായ സൗബിന്‍ ഒഴികെ ബാക്കിയെല്ലാവരും പുതുമുഖങ്ങളായിരുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രത്തിന്റെയും പ്രകടനവും വേറിട്ടുനിന്നു. ചിത്രം തിയേറ്ററുകളിലും വന്‍വിജയമായിരുന്നു.

സുഡാനി പുറത്തിറങ്ങിയതിന് ശേഷം നിരവധി ഫെസ്റ്റിവലുകളിലേക്കും ചിത്രം തെരഞ്ഞെടുത്ത് പ്രദര്‍ശിപ്പിച്ചിരുന്നു. കാന്‍ ഫിലിം ഫെസ്റ്റിവലിലും സുഡാനി പ്രദര്‍ശിപ്പിച്ചു. നിരവധി പുരസ്കാരങ്ങളാണ് ചിത്രത്തിന് ഇത് വരെ ലഭിച്ചത്. 49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ അഞ്ച് പുരസ്കാരങ്ങളാണ് സുഡാനി വാരിക്കൂട്ടിയത്. സുഡാനിയിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം സൗബിന്‍ ഷാഹിര്‍ നേടിയപ്പോള്‍ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ലഭിച്ചത് സംവിധായകന്‍ സക്കരിയക്കായിരുന്നു. 23ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും സുഡാനി ഫ്രം നൈജീരിയക്കായിരുന്നു. മികച്ച നവാഗത സംവിധായകനുള്ള അരവിന്ദന്‍ പുരസ്കാരം സുഡാനിയിലൂടെ സംവിധായകന്‍ സകരിയ മുഹമ്മദ് സ്വന്തമാക്കി.

You might also like

-