പട്ടയ ഭൂമിയിൽ കെട്ടിടം നിർമ്മാണത്തിന് റവന്യൂ വകുപ്പിന്റെ NOC വേണമെന്ന ഉത്തരവ് റദ്ദുചെയ്യണമെന്ന് അതിജീവന പോരാട്ടവേദി

ഭൂമി എന്ത്‌ ആവശ്യത്തിനാണ് പതിച്ചു നൽകിയത് എന്ന്‌ കൈവശാവകാശ രേഖയിൽ രേഖപ്പെടുത്തുന്നുകൊണ്ടും ഇടുക്കിയിലെ സർക്കാർ ഭൂമിയിലെ കയ്യേറ്റക്കാരുടെ ലിസ്റ്റ് സർക്കാരും കോടതിയും അംഗീകരിച്ചതിനാലും ഇടുക്കിയിലെ പട്ടയ ഭൂമിയിൽ കെട്ടിടം നിർമ്മിക്കുന്നതിന് റവന്യൂ വകുപ്പിന്റെ NOC വേണമെന്ന ഉത്തരവ് റദ്ദ് ചെയ്യണമെന്ന് അതിജീവന പോരാട്ടവേദി ഹൈക്കോകോടതിയിൽ ആവശ്യപ്പെട്ടത്

0

കൊച്ചി | ഇടുക്കിയിലെ മൂന്നാർ ഉൾപ്പെടുന്ന എട്ടു വില്ലേജുകളിലെ പട്ടയ ഭൂമിയിലെ കെട്ടിട നിർമ്മാണങ്ങൾക്ക് ജില്ലാഭരണകൂടം ഇറക്കിയ നിർമ്മാണനിരോധന ഉത്തരവ് റദ്ദുചെയ്യണമെന്ന് അതിജീവനപോരാട്ടവേദി ആവശ്യപ്പെട്ടു . ഭൂമി എന്ത്‌ ആവശ്യത്തിനാണ് പതിച്ചു നൽകിയത് എന്ന്‌ കൈവശാവകാശ രേഖയിൽ രേഖപ്പെടുത്തുന്നുകൊണ്ടും ഇടുക്കിയിലെ സർക്കാർ ഭൂമിയിലെ കയ്യേറ്റക്കാരുടെ ലിസ്റ്റ് സർക്കാരും കോടതിയും അംഗീകരിച്ചതിനാലും ഇടുക്കിയിലെ പട്ടയ ഭൂമിയിൽ കെട്ടിടം നിർമ്മിക്കുന്നതിന് റവന്യൂ വകുപ്പിന്റെ NOC വേണമെന്ന ഉത്തരവ് റദ്ദ് ചെയ്യണമെന്ന് അതിജീവന പോരാട്ടവേദി ഹൈക്കോകോടതിയിൽ ആവശ്യപ്പെട്ടത് .

വിശദമായ വാദം കേട്ട കോടതി 8 വില്ലേജുകളിൽ NOC ഏർപ്പെടുത്തിയതുകൊണ്ട് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ 8 വില്ലേജുകൾ ഉൾപ്പെട്ട പഞ്ചായത്തുകൾക്ക് പരാതിയില്ലല്ലോ അവർ എന്തുകൊണ്ടാണ് പരാതി ഉന്നയിക്കാത്തതെന്നു ജസ്റ്റിസ് മുഹമ്മദ് മുസ്താക്ക് അദ്ദ്യക്ഷനായ ബെഞ്ച് ചോദിച്ചു ” അവിടെ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പഞ്ചായത്തുകൾ പറയട്ടെ.എന്ന് കോടതി പറഞ്ഞു ,അതേസമയം പഞ്ചായത്തുകളെ പ്രതിനിധികരിച്ചുള്ള അഭിഭാക്ഷകരാരും ഇന്ന് കോടതിയിൽ ഹാജരായിരുന്നില്ല .സർക്കാർ അഭിഭാഷകർ ആരും ഇക്കാര്യത്തിലുള്ള നിലപട് കോടതിയെ അറിയിച്ചില്ല.പ്രശ്നം കേസിൽ അന്തിമ വാദം കേൾക്കുന്ന സമയത്തു വീണ്ടും പരിഹനിക്കുമെന്നു കോടതി അറിയിച്ചു .
അതേസമയം ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കോടതി പരിഗണിക്കുന്ന സമയങ്ങളിൽ പഞ്ചായത്തിന്റെ അഭിഭാക്ഷകർ കോടതിയിൽ ഹാജരാകാത്തത് ദൂരൂഹത സൃഷ്ടിച്ചിരിക്കുകയാണ് , സർക്കാരിന്റെ ജനവിരുദ്ധ ഉത്തരവുകൾക്ക് സംരക്ഷണം ഒരുക്കനാണ് ഗ്രാമ പഞ്ചായത്തുകൾ നിയോഗിച്ച അഭിഭാക്ഷകർ കോടതിയിൽ എത്താത്തത് എന്ന്‌ ആരോപണം ഉണ്ട് . മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് 13 ഗ്രാമ പഞ്ചായത്തുകളെ 2005 ലെ ദുരന്ത നിവാരണ നിയമത്തിന് കിഴിലാക്കി ജില്ലാകളക്ട്ടർ ഇറക്കിയ ഉത്തരവിനെയും ഗ്രാമ പഞ്ചായതുകൾ വേണ്ടവിധം ചോദ്യം ചെയ്തിട്ടില്ല.

അതേസമയം ഞങ്ങൾ ജനത്തോടൊപ്പമാണെന്നു പറയുകയും വിവാദ ഉത്തരവുകൾ ഇറക്കുകയും ചെയ്യുന്ന സർക്കാരിന്റെയും ഗ്രാമ പഞ്ചായത്തുകളുടെയും നിലപാടി നെതിരെ കർഷക സംഘടനകൾ രംഗത്തുവന്നിട്ടുണ്ട് . നിലവിൽ മൂന്നാർ ഉൾപ്പെടുന്ന 8 വില്ലേജുകളിൽ നിർമ്മാണ നിരോധനം നിലനിൽക്കുകയാണ്. വൈദ്യുതി കണക്ഷൻ പോലും ലഭിക്കാതെ ജനങ്ങൾ വലയുമ്പോൾ ആണ് ഗ്രാമപഞ്ചായത്തുകളുടെ ഇത്തരം ജനദ്രോഹ സമീപനം.

You might also like

-