ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം തടയാൻ അടിയന്തര നടപടി സ്വികരിക്കണം

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം തടയാൻ അടിയന്തര നടപടി സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി

0

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം തടയാൻ അടിയന്തര നടപടി സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി നിർദേശിച്ചു. നാളത്തെ യോഗത്തിൽ ഉത്തർ പ്രദേശ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും പങ്കെടുക്കണം. വൈക്കോൽ കത്തിക്കുന്നത് താല്‍ക്കാലികമായി നിർത്തണമെന്നും സംസ്ഥാനങ്ങൾക്ക് സുപ്രിം കോടതി നിർദേശം നൽകി.

നഗരത്തിൽ ഉള്ള പ്രശ്നങ്ങൾക്ക് ആദ്യം പരിഹാരം കാണണമെന്നും ഇതുവരെ ഒരു തീരുമാനവും ഉണ്ടാവാത്തത് നിരാശജനകമാണെന്നും സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു. രൂക്ഷ വിമർശനമാണ് ഡൽഹി സർക്കാരിനെതിരെ സുപ്രിം കോടതി ഉന്നയിച്ചത്. ഡൽഹി സർക്കാർ പിരിക്കുന്ന നികുതി പണത്തിൽ അന്വേഷണം നടത്തേണ്ടി വരുമെന്നും ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഈ പണം ഉപയോഗിക്കേണ്ടതെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

 

You might also like

-