രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ജോസ് കെ മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാർത്തിയിട്ടാണ് ജോസ് കെ മാണി മത്സരിക്കുന്നത്

0

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് രാവിലെ 11.30 ഓടെ നിയമസഭാ സെക്രട്ടറി മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാർത്തിയിട്ടാണ് ജോസ് കെ മാണി മത്സരിക്കുന്നത്.സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനു നല്‍കാന്‍ എല്‍ഡിഎഫ് നേതൃയോഗം തീരുമാനിച്ചതിനു പിന്നാലെ മന്ത്രി റോഷി അഗസ്റ്റിന്റെ വസതിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണു ജോസ് കെ മാണിയെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്.ഈ മാസം 29നാണ് ഉപതെരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 16 ആണ്. നവംബര്‍ 29 ന് രാവിലെ 9 മുതല്‍ 4 വരെയാണ് പോളിങ് നടക്കുക.

-

You might also like

-