ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും എതിരെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം പരാതിയുമായി ഹൈക്കമാന്‍ഡിനെ സമീപിക്കും

0

ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും എതിരെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം പരാതിയുമായി ഹൈക്കമാന്‍ഡിനെ സമീപിക്കും. പാർട്ടി പ്രവർത്തനങ്ങളെ പിന്നോട്ട് വലിക്കുന്നുവെന്നാണ് പരാതി.തിരുവനന്തപുരത്ത് ഉണ്ടായിട്ടും രാജ്യസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയിട്ടും മുന്നണിയോ​ഗത്തിന് എത്താതിരുന്നത് മന:പൂർവമാണ്. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ ഒരു കാലത്തും മുന്നണിയിലേക്ക് വലിച്ചിഴച്ചിരുന്നില്ല. എന്നാലിപ്പോൾ അതും സംഭവിച്ചുവെന്നാണ് കെ പി സി സി നേതൃത്വം പറയുന്നത്.

സഹിക്കാനാവാത്ത അവഗണനയെന്നാണ് മുതിര്‍ന്ന നേതാക്കളുടെ നിലപാട്. ഇതാണ് യു.ഡി.എഫ് യോഗം ബഹിഷ്കരിക്കുന്നതിലേക്ക് ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയേയും എത്തിച്ചത്.

-

You might also like

-