മോഡലുകളുടെ മരണത്തില്‍ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിന്റെയും ഡ്രൈവർ സൈജുവിന്റെയും പങ്ക് അന്വേഷിക്കണം ,അഞ്ജനയുടെ സഹോദരന്‍

വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അഞ്ജനയുടെ കുടുംബം കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. സൈജു പിന്തുടര്‍ന്നതിലും വിശദമായ അന്വേഷണം വേണം. അഞ്ജനയുടെ കുടുംബത്തിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി

0

കൊച്ചി | എറണാകുളത്ത് മോഡലുകളുടെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച അഞ്ജന ഷാജന്റെ കുടുംബം. സംഭവത്തിൽ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിന്റെയും വാഹനമോടിച്ച സൈജുവിന്റെയും പങ്ക് അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അപകടം നടന്ന രാത്രി എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് അഞ്ജനയുടെ സഹോദരന്‍ അര്‍ജുന്‍ പറഞ്ഞു.

വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അഞ്ജനയുടെ കുടുംബം കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. സൈജു പിന്തുടര്‍ന്നതിലും വിശദമായ അന്വേഷണം വേണം. അഞ്ജനയുടെ കുടുംബത്തിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. അഞ്ജന ഷാജന്റെയും അന്‍സി കബീറിന്റെയും അപകട മരണവുമായി ബന്ധപ്പട്ട് ഡി ജെ പാര്‍ട്ടികളില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് എക്‌സൈസ്. കൊച്ചി നഗരത്തിലെ ഡി ജെ പാര്‍ട്ടികള്‍ നിരീക്ഷിച്ച് വരികയാണെന്ന് ജില്ലാ എക്‌സൈസ് മേധാവി ഇന്നലെ ട്വന്റിഫോറിനോട് അനില്‍ കുമാര്‍ 14നോട് പറഞ്ഞു. ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഹോട്ടലുടമ റോയി വയലാറ്റിനെ ചോദ്യം ചെയ്യുമെന്നും ഹോട്ടലില്‍ ലഹരി ഉപയോഗം നടന്നോയെന്ന് എക്‌സൈസ് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

You might also like

-