ജനങ്ങൾ അംഗീകരിക്കാത്ത ഒന്നും പാർട്ടി വച്ചുപൊറുപ്പിക്കില്ല

ലഹരിവിരുദ്ധ ക്യാംപെയ്നില്‍ പങ്കെടുത്തു മടങ്ങിയ എസ്എഫ്ഐ നേതാവിന്റെ മദ്യപാനവും യൂണിവേഴ്സിറ്റി കോളേജിലെ ലഹരി ഉപയോഗം സംബന്ധിച്ച പരാതികളും വാർത്തയായ പശ്ചാത്തലത്തിൽ കൂടിയാണ് സിപിഎം നടപടി. നേതാക്കളുടെ അനധികൃത സ്വത്ത് സംമ്പാദനത്തിലും പരിശോധന ഉണ്ടാകും.

0

തിരുവനന്തപുരം | പാർട്ടിക്കുള്ളിൽ അച്ചടക്കം ഉറപ്പാക്കാൻ സിപിഎം സംസ്ഥാന നേതൃത്വം നടപടി ആരംഭിച്ചു . തെറ്റായ പ്രവണതകൾ പാർട്ടിയിൽ ഉണ്ടെന്നും ജനങ്ങൾ അംഗീകരിക്കാത്ത ഒന്നും പാർട്ടി വച്ചുപൊറുപ്പിക്കില്ലെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മദ്യപാനം, അനധികൃത സ്വത്ത് സമ്പാദനം എന്നിവക്കെതിരെയും നടപടികൾ കർശനമാക്കാനാണ് തീരുമാനം. സംഘടനാ രംഗത്തെ അടിയന്തര കടമകൾ എന്ന രേഖയാണ് സിപിഎം സംസ്ഥാന സമിതി ചർച്ചചെയ്ത് അംഗീകരിച്ചത്. സമൂഹത്തിലെ അപചയം പാർട്ടിയെയും ബാധിക്കുന്നുവെന്ന് വീണ്ടും സിപിഎം വിലയിരുത്തുന്നു. ലഹരിവിരുദ്ധ ക്യാംപെയ്നില്‍ പങ്കെടുത്തു മടങ്ങിയ എസ്എഫ്ഐ നേതാവിന്റെ മദ്യപാനവും യൂണിവേഴ്സിറ്റി കോളേജിലെ ലഹരി ഉപയോഗം സംബന്ധിച്ച പരാതികളും വാർത്തയായ പശ്ചാത്തലത്തിൽ കൂടിയാണ് സിപിഎം നടപടി. നേതാക്കളുടെ അനധികൃത സ്വത്ത് സംമ്പാദനത്തിലും പരിശോധന ഉണ്ടാകും.

പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും ഇടയിൽ മദ്യപാനശീലം വർദ്ധിക്കുന്നുവെന്നും സിപിഎം കരുതുന്നു. താഴെത്തട്ടിലെ പ്രവർത്തകർ പോലും അനർഹമായി വലിയ രീതിയിൽ സ്വത്ത് സമ്പാദിക്കുന്നതായ പരാതികളും നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങളിലാണ് പാർട്ടി ഇടപെടൽ എന്നാൽ സർക്കാരിന്റെയും മന്ത്രിമാരുടെയും പ്രവർത്തനങ്ങളെ സിപിഎം സംസ്ഥാന സെക്രട്ടറി അഭിനന്ദിച്ചു. നല്ല രീതിയിലാണ് മന്ത്രിമാരുടെ പ്രവർത്തനം എന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

കേരളത്തിലെ മുഴുവൻ വീടുകളിലും സർക്കാരിനെക്കുറിച്ചുള്ള അഭിപ്രായം തേടി ക്യാംപയിൻ നടത്തും. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾ ജനങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കും. ബഫർസോൺ വിഷയത്തിൽ ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാൻ പ്രതിപക്ഷം ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. ബഫർസോൺ വിഷയത്തിൽ സർക്കാരിനു തെറ്റുപറ്റിയിട്ടില്ലെന്നും . ബഫർസോൺ പരിധി 12കീലോമീറ്റർ ആക്കിയത് യു ഡി എഫ്  സർക്കാർ ആണ് . ജനവിരുദ്ധമായ ഒരു നിലപാടും പാർട്ടിയും സർക്കാറും സ്വീകരിക്കില്ല . ബഫർസോൺ വകുപ്പിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല . തെറ്റായ ഒരു പ്രവണതയെയും പാർട്ടി അംഗീകരിക്കില്ല . മന്ത്രിമാർ നല്ല പ്രവർത്തനമാണ് കാഴ്ച വെക്കുന്നത് എന്നും ഗോവിന്ദൻമാസ്റ്റർ പറഞ്ഞു

കേന്ദ്ര സർക്കാർ സംസ്ഥാനസർക്കാരിനെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു .അതോടൊപ്പം സർക്കാറിന് കടംഎടുക്കാനുള്ള സാധ്യത തന്നെ ഇല്ലാതാക്കി ,കേരളത്തിന് നൽകുമെന്ന് പറഞ്ഞ ഒരു പദ്ധതിയും തന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടത്താനുള്ള ശ്രമം Rss നടത്തുന്നു , ജനു 20 മുതൽ 31 വരെ കേന്ദ്രവിരുദ്ധ പ്രചാരണ പരിപാടി നടത്തുമെന്നും അദ്ദേഹം പറഞ്ഞു . ഇത് ഭാവിയിൽ വലിയ പ്രക്ഷോഭം ഉണ്ടാക്കും . മാധ്യമരംഗത്തെ തെറ്റായ പ്രവണതകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കും , പാർട്ടിയുടെ ജനകീയസമ്പർക്കം ശക്തിപ്പെടുത്തും , PB അംഗങ്ങൾ മുതൽ ബ്രാഞ്ച് അംഗങ്ങൾ വരെ കേരളത്തിലെ എല്ലാ വീടുകളും സന്ദർശിക്കും എന്നും ഗോവിന്ദൻമാസ്റ്റർ പറഞ്ഞു . ജനുവരി 1 മുതൽ 21 വരെയാണ് ഗൃഹസന്ദർശനം

You might also like