രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വൻതോതിൽ വർദ്ധിക്കുന്നു24മണിക്കൂറിനിടെ 1,84,372 പേർക്ക് രോഗം സ്ഥികരിച്ചു

ഇരുപത്തിനാലുമണിക്കൂറിനിടെ രാജ്യത്ത് രോഗികളുടെ എണ്ണം 1,84,372 , രോഗം ബാധിച്ചു

0

ഡൽഹി :രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറിനിടെ രാജ്യത്ത് രോഗികളുടെ എണ്ണം 1,84,372 , രോഗം ബാധിച്ചു. ചികിത്സയിൽ ഉണ്ടായിരുന്ന 82,339 പേര് ആശുപത്രി വിട്ടു. അതേസമയം ഇരുപത്തിനാലുമണിക്കൂറിനിടെ 1,027 രോഗമ ബാധിച്ചു മരിച്ചതിന്നു യൂണിയൻ ഹെൽത്ത് മിനിസ്ട്രി അറിയിച്ചു
രാജ്യത്തു ഏതു വരെ 1,38,73,825 പേർക്കാണ് രോഗം പിടിപെട്ടിട്ടുള്ളത്
ഇതിൽ 1,23,36,036 രോഗമുക്തരായി 13,65,704 പേരനാണ് ചികിത്സയിൽ ഉള്ളത് .കോഡ് ബാധയെത്തുടർന്ന് 1,72,085 പേര് തുവരെ മരണത്തിന് കിഴടങ്ങി , 11,11,79,578 രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകുന്ന കണക്ക് .
ലോകത്തു കോവിദഃ രോഗ ബാധ അധികരിച്ചിട്ടുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയാണ് രോഗബാധിതർ ഏറ്റവും കൂടുതലുള്ള രാജ്യം രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തെത്തിയിട്ടുള്ളത് ബ്രസീലാണ് .

India reports 1,84,372 new #COVID19 cases, 82,339 discharges and 1,027 deaths in the last 24 hours, as per Union Health Ministry Total cases: 1,38,73,825 Total recoveries: 1,23,36,036 Active cases: 13,65,704 Death toll: 1,72,085 Total vaccination: 11,11,79,578
മഹാരാഷ്ട്രയിൽ പൊതുപരിപാടികൾ വിലക്കി. ആരാധനാലയങ്ങിലും, സിനിമാഹാളിലും, പാർക്കുകളിലും പ്രവേശനമുണ്ടാകില്ല. അവശ്യസർവീസുകൾക്കും ബാങ്കിംഗ് മേഖലയ്ക്കും ഇളവുണ്ട്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം. രോഗവ്യാപനം പിടിച്ച് നിർത്താനായില്ലെങ്കിൽ ലോക്ഡൗണിലേക്ക് പോവേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നല്‍കി. ഇന്നലെ അറുപതിനായിരത്തിലേറെ പേർക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഓക്സിജൻ ക്ഷാമം രൂക്ഷമായതിനാൽ സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിക്കാൻ സർക്കാർ വ്യോമസേനയുടെ സഹായം തേടി.

അതേസമയം സുപ്രിം കോടതിയിൽ ജീവനക്കാരിൽ വ്യാപകമായി കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ സുപ്രിംകോടതിയിൽ കൂടുതൽ നിയന്ത്രണങ്ങൾ. അമ്പതു ശതമാനം ജീവനക്കാരിലും കോവിഡ് സ്‌തികരിച്ചതായി കോടതി വൃത്തങ്ങൾ അറിയിച്ചു കോടതിവളപ്പിൽ കൂട്ടംകൂടുന്നത് വിലക്കി. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ കോടതിയിലേക്ക് വരരുത്. രോഗലക്ഷണങ്ങൾ ഉള്ള ജീവനക്കാരും അഭിഭാഷകരും ആർടി പിസിആർ പരിശോധന നടത്തണമെന്നും, മൂന്ന് പേരിൽ കൂടുതൽ ഒരേസമയം ലിഫ്റ്റ് ഉപയോഗിക്കരുതെന്നും അസിസ്റ്റന്റ് റജിസ്ട്രാർ സർക്കുലർ പുറത്തിറക്കി.

You might also like

-