രാജ്യത്തെ പ്രതിദിന കൊവിഡ്  രോഗികളുടെ എണ്ണം എണ്ണായിരം കടന്നു.

കഴിഞ്ഞ 24 മണിക്കൂറില്‍ 8,329 കേസുകളും 10 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

0

രാജ്യത്തെ പ്രതിദിന കൊവിഡ്  രോഗികളുടെ എണ്ണം വീണ്ടും എണ്ണായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 8,329 കേസുകളും 10 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണിത്. 24 മണിക്കൂറിനുള്ളില്‍ 4,103 സജീവ കേസുകള്‍ കൂടി രേഖപ്പെടുത്തിയതോടെ മൊത്തം സജീവ കേസുകളുടെ എണ്ണം 40,370 ആയി.
മഹാരാഷ്ട്രയില്‍ 3,081 പുതിയ കോവിഡ് കേസുകളും കേരളത്തില്‍ 2,471 കേസുകളുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 1,956 കേസുകളും മുംബൈയില്‍ നിന്നാണ്. ജനുവരി 23ന് ശേഷം ആദ്യമായാണ് മുംബൈയില്‍ കേസുകള്‍ ഇത്രയും ഉയരുന്നത്. കേസുകളില്‍ 15 ശതമാനം വര്‍ദ്ധനവാണ് ഒറ്റ ദിവസം രേഖപ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 12.74 ശതമാനത്തിലെത്തി.

You might also like