തുർക്കി- സിറിയ ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ എണ്ണം 38,000 കടന്നു. പരിക്കേറ്റവരുടെ എണ്ണം ഒരു ലക്ഷത്തിണ് മുകളിലെത്തി

ഇന്ത്യൻ രക്ഷാദൗത്യം ഓപ്പറേഷൻ ദോസ്തിന്റെ ഭാഗമായി ഏഴാം സംഘം ഇന്ത്യയിൽ നിന്നും ഞായറാഴ്ച തുർക്കിയിൽ എത്തിയിരുന്നു. 23 ടൺ അവശ്യവസ്തുക്കളുമായാണ് വിമാനം അദാന എയർപോർട്ടിൽ പറന്നിറങ്ങിയത്. ഇസിജി, സിറിഞ്ച് പമ്പ് തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യൻ സംഘം തുർക്കിയിൽ എത്തിച്ചു.

0

ഇസ്താംബുൾ | തുർക്കി- സിറിയ ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ എണ്ണം 38,000 കടന്നു. പരിക്കേറ്റവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. വിവിധ രാജ്യങ്ങളുടേയും ഐക്യരാഷ്‌ട്ര സഭയുടേയും രക്ഷാദൗത്യ സംഘങ്ങളുടെ
നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇന്ത്യൻ രക്ഷാദൗത്യം ഓപ്പറേഷൻ ദോസ്തിന്റെ ഭാഗമായി ഏഴാം സംഘം ഇന്ത്യയിൽ നിന്നും ഞായറാഴ്ച തുർക്കിയിൽ എത്തിയിരുന്നു. 23 ടൺ അവശ്യവസ്തുക്കളുമായാണ് വിമാനം അദാന എയർപോർട്ടിൽ പറന്നിറങ്ങിയത്. ഇസിജി, സിറിഞ്ച് പമ്പ് തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യൻ സംഘം തുർക്കിയിൽ എത്തിച്ചു.
ആശുപത്രികളിൽ എത്തി റിപ്പോർട്ട് ചെയ്താണ് ടിആർടി വേൾഡ് ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങൾ ദുരുതബാധിതരെ സഹായിക്കാനുള്ള ഇന്ത്യൻ ശ്രമങ്ങളെ പ്രശംസിച്ച് റിപ്പോർട്ടുകൾ പുറത്തുവിട്ടിരിക്കുന്നത്. ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിനിടെ ദിവസങ്ങള്‍ക്കും മണിക്കൂറുകള്‍ക്കും ശേഷം കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നവരുടെ കഥകളും ദുരന്തത്തിനിടയില്‍ പ്രതീക്ഷ പകരുന്നുണ്ട്.ഭൂകമ്പ ബാധിത മേഖലയിലുടനീളം 108,000 കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും 1.2 ദശലക്ഷം ആളുകളെ വിദ്യാർത്ഥികളുടെ പാർപ്പിടങ്ങളിൽ പാർപ്പിച്ചിട്ടുണ്ടെന്നും 400,000 ആളുകളെ ദുരിതബാധിത മേഖലയിൽ നിന്ന് മാറ്റിപ്പാർപ്പിച്ചതായും തുർക്കി വൈസ് പ്രസിഡന്റ് ഫുവാട്ട് ഒക്ടേ ഞായറാഴ്ച വൈകി പറഞ്ഞു

You might also like

-