പരിചയക്കാരായ യുവതികളുടേയും ബന്ധുക്കളുടേയും ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രം നിർമ്മിച്ച് പ്രചരിപ്പിക്കുന്ന യുവാവ് പിടിയിൽ.

കാളികാവിൽ സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പരിചയക്കാരായ യുവതികളുടേയും ബന്ധുക്കളുടേയും ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രം നിർമ്മിക്കുകയും ശേഷം സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പൊലീസിന് ലഭിച്ച പരാതി.

0

മലപ്പുറം | പരിചയക്കാരായ യുവതികളുടേയും ബന്ധുക്കളുടേയും ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രം നിർമ്മിച്ച് പ്രചരിപ്പിക്കുന്ന യുവാവ് പിടിയിൽ. അകമ്പാടം ഇടിവെണ്ണ സ്വദേശി തയ്യിൽ ദിൽഷാദ് (22)ആണ് പിടിയിലായത്. കാളികാവിൽ സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പരിചയക്കാരായ യുവതികളുടേയും ബന്ധുക്കളുടേയും ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രം നിർമ്മിക്കുകയും ശേഷം സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പൊലീസിന് ലഭിച്ച പരാതി.
ഇത്തരം കുറ്റകൃത്യങ്ങളിൽ പ്രതി നേരത്തെയും ഏർപ്പെട്ടിട്ടുണ്ട് .

ബന്ധുക്കളായ സ്ത്രീകളാണ് ഇരായയതെന്ന് ചൂഷണം ചെയ്തതായും പൊലീസ് കണ്ടെത്തിയിരുന്നു.കേസിൽ കാളികാവ് സിഐ എം ശശിധരൻ പിള്ളയുടെ നേതൃത്വത്തിൽ എസ് ഐ സുബ്രമണ്യൻ, സിപിഒമാരായ അൻസാർ, അജിത്, ജിതിൻ, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

You might also like

-