പാലായിലെ പരാജയം എൽഡിഎഫ് നിലപാടിനേറ്റ തിരിച്ചടിയെന്ന് എൻസിപി

0

കോട്ടയം : പാലായിലെ പരാജയം എൽഡിഎഫ് നേതൃത്വത്തിന്റെ നിലപാടിനേറ്റ തിരിച്ചടിയെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ. എൻസിപിക്ക് മാത്രമല്ല, എൽഡിഎഫിന് കൂടിയാണ് ഒരു സീറ്റ് നഷ്ടമായതെന്നും ടി പി പീതാംബരൻ മാസ്റ്റർ പറഞ്ഞു. എൻസിപിയുടെ മന്ത്രി ആരാണെന്ന് പാർട്ടി കേന്ദ്ര നേതൃത്വം തീരുമാനിക്കും. എൻസിപിക്ക് ഒന്നിലധികം മന്ത്രിമാർ ഉണ്ടാകില്ലെന്നും ടി പി പീതാംബരൻ പറഞ്ഞു. പാലായിയെ ജോസ് കെ മാണിയുടെ പരാജയത്തിന് ശേഷം ആദ്യമായാണ് ഇടതുമുന്നണിയിലെ ഒരു ഘടകകക്ഷി നേതൃത്വത്തിനെതിരെ പരസ്യ വിമർശനം ഉന്നയിക്കുന്നത്.