ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടി അനന്യ പാണ്ഡെയെ എന്‍.സി.ബി ചോദ്യം ചെയ്തു. അനന്യയും ആര്യനും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകൾ താമസമാതാരമെന്നു നടി

ഈ ആഴ്ച അൽപ്പം കഞ്ചാവ് സംഘടിപ്പിച്ച് തരാമോ എന്ന് ആര്യൻ അനന്യയോട് ചോദിക്കുന്നുണ്ട്. താൻ ശരിയാക്കി തരാം "

0

മുംബൈ :ആര്യൻ ഖാൻ ഉൾപ്പെട്ട ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട് നടി അനന്യ പാണ്ഡെയെ എന്‍.സി.ബി ചോദ്യം ചെയ്തു. രണ്ടുമണിക്കൂര്‍ നേരത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് അനന്യയെ വിട്ടയച്ചത്. നാളെ രാവിലെ 11ന് വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ആര്യൻ ഖാൻ അനന്യയ്ക്ക് വാട്ട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു . ഇതുമായി ബന്ധപ്പെട്ട രേഖകള്‍ എന്‍.സി.ബി കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നടിയുടെ വീട്ടില്‍ എന്‍.സി.ബി റെയ്ഡും നടന്നിരുന്നു. ഫോണും ലാപ്‌ടോപ്പും എൻ.സി.ബി പിടിച്ചെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ചോദ്യം ചെയ്യലിനായി എന്‍.സി.ബി നാളെ രാവിലെ 11ന് വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്.

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ആര്യൻ ഖാൻ അനന്യയ്ക്ക് വാട്ട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു എന്നാണ് കണ്ടത്തെൽ .അനന്യയും ആര്യനും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകൾ സംബന്ധിച്ചുള്ള ചോദ്യം ചെയ്യലിലാണ് നടന്നത് ഇത്തരമൊരു സന്ദേശം അയച്ചതായി അനന്യ വ്യക്തമാക്കിയത്. വാട്‌സ്ആപ്പിൽ ചാറ്റിൽ ഇരുവരും കഞ്ചാവിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. “ ഈ ആഴ്ച അൽപ്പം കഞ്ചാവ് സംഘടിപ്പിച്ച് തരാമോ എന്ന് ആര്യൻ അനന്യയോട് ചോദിക്കുന്നുണ്ട്. താൻ ശരിയാക്കി തരാം “എന്നാണ് അനന്യ ഇതിന് മറുപടിയായി പറയുന്നത്. ചോദ്യം ചെയ്യലിൽ ഇങ്ങനെ ഒരു സന്ദേശം അയച്ചുവെന്നും അനന്യ സമ്മതിച്ചിട്ടുണ്ട്. എന്നാൽ അത് കാര്യമായിട്ടല്ലെന്നും, തമാശയ്‌ക്ക് പറഞ്ഞതാണെന്നുമാണ് അനന്യയുടെ വാദം.

അനന്യ ആര്യന്‍ ഖാന് കഞ്ചാവ് എത്തിച്ചു നല്‍കി എന്നതിന് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും എന്‍സിബി വ്യക്തമാക്കുന്നു. ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ആര്യന്റെ സഹപാഠിയായിരുന്നു അനന്യ. ആര്യന്റെ സഹോദരി സുഹാന അടുത്ത ചങ്ങാതിയാണെന്നും, എല്ലാവരും കുടുംബസുഹൃത്തുക്കളാണെന്നും അനന്യ എന്‍സിബി ഉദ്യോഗസ്ഥരോട് പറഞ്ഞു.

ലഹരിമരുന്നുകൾ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്നും, ആർക്കും വിതരണം ചെയ്തിട്ടില്ലെന്നും അനന്യ പാണ്ഡെ ചോദ്യം ചെയ്യലിൽ പറഞ്ഞു. ആര്യൻ ഖാനുമായി നടന്ന വാട്‌സ്ആപ്പ് ചാറ്റുകൾ വളരെ പഴയതാണ്. ലഹരി എന്ന് ഉദ്ദേശിച്ചത് സിഗരറ്റിനെ ആണെന്നും കഞ്ചാവിനെ കുറിച്ച് അല്ലെന്നുമാണ് അനന്യയുടെ വാദം.

2019ൽ പുറത്തിറങ്ങിയ, ടൈഗർ ഷ്‌റോഫ് നായകനായ സ്റ്റുഡന്റ് ഓഫ് ദ ഇയർ 2വിലൂടെയാണ് അനന്യ പാണ്ഡെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. മികച്ച യുവനടിക്കുള്ള ഫിലിംഫെയർ അവാർഡും ഇവർ നേടിയിരുന്നു. ഇതുവരെ ആറു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആര്യന്റെയും സഹോദരി സുഹാനയുടെയും പൊതുസുഹൃത്താണ് അനന്യ.

You might also like