ക്രൈം ബ്രാഞ്ചിനെതിരായ കോടതി വിധി സർക്കാർ സുപ്രിം കോടതിയെ സമീപിച്ചേക്കും

മുഖ്യമന്തി , സ്പീക്കർ മന്ത്രി മാർ ഇവരെ ലക്‌ഷ്യം വച്ച് സ്വർണക്കടത്തു കേസിലെ പ്രതികളിൽ നിന്നും മൊഴി ശേഖരിക്കൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നതായിക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു ഇത് പ്രകാരം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരെ രണ്ട് എഫ്ഐആറുകളാണ് ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്തിരുന്നത്

0

കൊച്ചി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരെ സംസ്ഥാനസർക്കാരിന്‍റെ നിർദേശപ്രകാരം ക്രൈംബ്രാഞ്ച് റജിസ്റ്റ‍ർ ചെയ്ത രണ്ട് എഫ്ആഐആറുകളും റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകുന്ന കാര്യം സംസ്ഥാനസർക്കറിന്റെ സജീവ പരിഗണയിലാണ് തുടർ നടപടികളുമയി ബന്ധപ്പെട്ട് നിയമവിദഗ്ധരുമായി സർക്കാർ കൂടിയാലോചനകൾ നടത്തി വരികയാണ് . കേസിൽ പരാതിക്കാർക്ക് എന്തെങ്കിലും ഇനിയും പരാതിയുണ്ടെങ്കിൽ ക്രൈംബ്രാഞ്ച് ശേഖരിച്ച വിവരങ്ങൾ പരിശോധിച്ച് വിചാരണക്കോടതിക്ക് തീരുമാനമെടുക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ വിചാരണക്കോടതി എന്ത് തീരുമാനിക്കുമെന്നതിൽ സർക്കാരിന് ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് സുപ്രിം കോടതിയെ സമീപക്കാനാ സർക്കാർ ആലോചിക്കുന്നത് .

മുഖ്യമന്തി , സ്പീക്കർ മന്ത്രി മാർ ഇവരെ ലക്‌ഷ്യം വച്ച് സ്വർണക്കടത്തു കേസിലെ പ്രതികളിൽ നിന്നും മൊഴി ശേഖരിക്കൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നതായിക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു ഇത് പ്രകാരം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരെ രണ്ട് എഫ്ഐആറുകളാണ് ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്തിരുന്നത്. ഒന്ന് സ്വപ്ന സുരേഷിന്‍റെ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശബ്ദരേഖയുമായി ബന്ധപെട്ടും . മറ്റൊന്ന് സ്വർണക്കടത്ത് കേസ് പ്രതിയായ സന്ദീപ് നായർ കോടതിയിൽ നൽകിയിരിക്കുന്ന മൊഴിയുമായി ബന്ധപ്പെറ്റുമാണ് . ഈ ശബ്ദരേഖയിലും മൊഴിയിലും പറഞ്ഞിരുന്നത്, മുഖ്യമന്ത്രി അടക്കം സംസ്ഥാനസർക്കാരിന്‍റെ തലപ്പത്തുള്ള പ്രധാനനേതാക്കൾക്കും മന്ത്രിമാർക്കുമെതിരെ മൊഴി നൽകാൻ ഇഡി നിർബന്ധിക്കുന്നു എന്നതായിരുന്നു. ഈ എഫ്ഐആറുക ൾ ഹൈക്കോടതി റദ്ദാക്കിയി . ഹൈ കോടതി നടപടി ചോദ്യം ചെയ്ത് സുപ്രിം കോടതിയെ ശമിക്കാനോ എന്നാണ് സർക്കാർ നിയമ വിദഗ്ധരുമായി തിരക്കിട്ട കൂടിയാലോചനകൾ നടത്തിവരുന്നത്

ക്രൈംബ്രാഞ്ച് നടപടിക്കെതിരെ ഇഡി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസന്വേഷണത്തെ ബാധിക്കുന്ന തരത്തിലാണ് ക്രൈംബ്രാഞ്ച് എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് ഇഡി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മറ്റൊരു സംസ്ഥാനസർക്കാരിന്റെ കീഴിലുള്ള ഏജൻസിക്ക് കേന്ദ്ര അന്വേഷണ ഏജൻസിയുടെ അധികാരപരിധിയിൽ കടന്നുകയറാൻ കഴിയില്ലെന്നും ഇഡി ഹർജിയിൽ വ്യക്തമാക്കി. ഇത് അംഗീകരിച്ചുകൊണ്ടാണ് എഫ്ഐആറുകൾ നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

പിണറായി വിജയൻ സർക്കാരിന് രാഷ്ട്രീയമായി വലിയ തിരിച്ചടി കൂടിയായിരുന്നു ഹൈക്കോടതിയുടെ ഈ ഉത്തരവ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയടക്കം കേരളത്തിന്‍റെ അഭിമാനപദ്ധതികൾ തകർക്കാൻ കേന്ദ്രസർക്കാർ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന വലിയ ആരോപണങ്ങളാണ് സർക്കാരും എൽഡിഎഫും നടത്തിയിരുന്നത്. ക്രൈംബ്രാഞ്ച് തിരികെ റജിസ്റ്റർ ചെയ്ത കേസുകൾ രാഷ്ട്രീയായുധം കൂടിയായാണ് കേന്ദ്രത്തിനെതിരെ സർക്കാർ തൊടുത്തത്. ആ കേസുകളാണ് ഹൈക്കോടതി റദ്ദ് ചെയ്തിരിക്കുന്നതും.

You might also like

-