മാങ്കുളത്ത് ആദിവാസി യുവാവിനെ ആക്രമിച്ച പുലിയെ നാട്ടുകാർ വകവരുത്തിയത് പ്രാണരഷാർത്ഥമെന്ന് വനം വകുപ്പ് , കേസെടുക്കില്ല

പുലി അക്രമിച്ചതോടെ പ്രതിരോധിക്കാനായി പുലിയെ വെട്ടിക്കൊല്ലുകയായിരുന്നു. പരിക്കേറ്റ ഗോപാലനെ അടിമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്കും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്

0

ഇടുക്കി | മാങ്കുളത്ത് ജനവാസകേന്ദ്രത്തിലിറങ്ങി മനുഷ്യജീവന് ഭീക്ഷണിയുർത്തിയ പുലികൊല്ലപ്പെട്ട സംഭവത്തില്‍ കേസെടുക്കില്ലെന്ന് വനംവകുപ്പ്. സ്വയരക്ഷക്കായ് പുലിയെ കൊന്നതിനാല്‍ കേസെടുക്കേണ്ട ആവശ്യമില്ലെന്നാണ് വനം വകുപ്പിന്‍റെ വിശദീകരണം.ജീവൻ രക്ഷിക്കാൻ ഏത് വന്യജീയെയും കൊന്നാലും കുറ്റ കരമല്ല എന്ന് വന്യാജിവി നിയമ 11(2) വകുപ്പ് പ്രകാരമാണ് വനംവകപ്പ്പ് പ്രദേശവാസികൾക്കെതിരെ കേസെടുക്കേണ്ടന്നു വച്ചത്. ചിക്കണം കുടി ആദിവാസി കോളനിയിലെ ഗോപാലന് നേരെ ഇന്ന് രാവിലെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. പുലി അക്രമിച്ചതോടെ പ്രതിരോധിക്കാനായി പുലിയെ വെട്ടിക്കൊല്ലുകയായിരുന്നു. പരിക്കേറ്റ ഗോപാലനെ അടിമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്കും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ ഒരുമാസമായി മാങ്കുളം മേഖലയില്‍ പുലിയുടെ സാന്നിധ്യമുണ്ട്. 20 തില്‍ അധികം വളര്‍ത്ത് മൃഗങ്ങളെ അക്രമിച്ചുകൊന്നതോടെ പുലിയെ പിടികൂടാന്‍ വനംവകുപ്പ് കൂടുവെച്ചു. പക്ഷെ പുലി കുടുങ്ങിയില്ല. ഇതിനിടയില്‍ ഇന്നലെ രാത്രിയും രണ്ട് ആടുകളെ പുലി ആക്രമിച്ചു കൊന്നു. പുലി ചത്തതോടെ വലിയോരു പേടി ഒഴിവായതിന്‍റെ ആശ്വാസത്തിലാണ് പ്രദേശവാസികള്‍. പുലിയുടെ ജഡം വനംവകുപ്പ് പോസ്റ്റുമോർട്ടത്തിന് ശേഷം മറവു ചെയ്യും.

രാവിലെ 5 : 30 ന് ഗോപനാറെ വീട്ടിൽ എത്തിയ പുലി ഗോപാലന്റെ ആടിനെ അകമിച്ചു ശബ്ദം കേട്ട് ഇറങ്ങിവന്ന ഗോപാലനെ പുലി അകാരമിക്കുകയായിരിന്നു . ഗോപാലന്റെ നിലവിളികേട്ടെത്തിയ നാട്ടുകാർ പുലിയുടെ അക്രമണത്തിൽനിന്നും ഗോപാലനെ രക്ഷിക്കുന്നതിനിടയിലാണ് പുലി ചത്തത് കഴിഞ്ഞകുറെ ദിവസങ്ങളായി പ്രദേശവാസികളെ ഭീതിയിലാക്കിയ പുലിയെ പിടികൂടാൻ വനപാലകരും നാട്ടുകാരും കെണി ഒരുക്കിയെങ്കിലും പുലിയെ പിടികൂടാനായിരുന്നില്ല . ഇന്നലെ രാത്രി പുലി കെണിയിൽ വിനാഗിലും കൃത്യസമയത്തു വനപാലകർ എത്തതിനെത്തുടർന്നു വല ഭേദിച്ച് പുലി രക്ഷപെടുകയായിരുന്നു . ഇന്നലെ രാത്രിയിൽ അമ്പതാം മൈലിൽ എത്തിയ പുലി രണ്ട് ആടുകളെയും നിരവധി കോഴികളെയും കൊന്നൊടുക്കിയിരിന്നു .കഴിഞ്ഞ കുറച്ചു നാളുകളായി മാങ്കുളം മേഖലയിൽ പുലിയുടെ ശല്യംഅതികരിച്ചിട്ടുണ്ട് .

മാങ്കുളത്ത് കുറെ നാളുകളയായി പുലിയുടെയും കടുവയുടെയും ശല്യം മൂലം നാട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളത് . കാട്ടാനയുടെ ശല്യം മൂലം നൂറുകണക്കിനേക്കർ സ്ഥലത്തു കൃഷിനാശവും ഉണ്ടായികൊണ്ടിരിക്കുകയാണ് .കാട്ടാനയുകളുടെയും കാട്ടുപന്നി , കടുവ പുലി എന്നിവയുടെ എണ്ണം ഈ മേഖലകളിൽ ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്

You might also like

-