മാങ്കുളത്ത് ആദിവാസിയുവാവിനെ ആക്രമിച്ച പുലിയെ നാട്ടുകാർ വകവരുത്തി

ശബ്ദം കേട്ട് ഇറങ്ങിവന്ന ഗോപാലനെ പുലി അകാരമിക്കുകയായിരിന്നു . ഗോപാലന്റെ നിലവിളികേട്ടെത്തിയ നാട്ടുകാർ പുലിയുടെ അക്രമണത്തിൽനിന്നും ഗോപാലനെ രക്ഷിക്കുന്നതിനിടയിലാണ് പുലി ചത്തത് കഴിഞ്ഞകുറെ ദിവസങ്ങളായി പ്രദേശവാസികളെ ഭീതിയിലാക്കിയ പുലിയെ പിടികൂടാൻ വനപാലകരും നാട്ടുകാരും കെണി ഒരുക്കിയെങ്കിലും പുലിയെ പിടികൂടാനായിരുന്നില്ല

0

അടിമാലി | മാങ്കുളത്ത് ആദിവാസിയുവാവിനെ അകാരമിച്ച പുലിയെ നാട്ടുകാർ താളികൊന്നു.മാങ്കുളം അമ്പതാംമയിൽ ചിക്കണം കുടി സ്വദേശിയായ് ഗോപനാളെ പുലി അക്രമിക്കുന്നതിനിടയിലാലാണ് ഗോപാലന്റെ ജീവൻ രക്ഷിക്കുന്നതിനിടയിലാണ് പുലിയെ നാട്ടുകാർ വകവരുത്തിയത്‌ .രാവിലെ 5 : 30 ന് ഗോപനാറെ വീട്ടിൽ എത്തിയ പുലി ഗോപാലന്റെ ആടിനെ അകമിച്ചു ശബ്ദം കേട്ട് ഇറങ്ങിവന്ന ഗോപാലനെ പുലി അകാരമിക്കുകയായിരിന്നു . ഗോപാലന്റെ നിലവിളികേട്ടെത്തിയ നാട്ടുകാർ പുലിയുടെ അക്രമണത്തിൽനിന്നും ഗോപാലനെ രക്ഷിക്കുന്നതിനിടയിലാണ് പുലി ചത്തത് കഴിഞ്ഞകുറെ ദിവസങ്ങളായി പ്രദേശവാസികളെ ഭീതിയിലാക്കിയ പുലിയെ പിടികൂടാൻ വനപാലകരും നാട്ടുകാരും കെണി ഒരുക്കിയെങ്കിലും പുലിയെ പിടികൂടാനായിരുന്നില്ല . ഇന്നലെ രാത്രി പുലി കെണിയിൽ വീണെങ്കിലും കൃത്യസമയത്തു വനപാലകർ എത്താത്തതിനെത്തുടർന്നു വല ഭേദിച്ച് പുലി രക്ഷപെടുകയായിരുന്നു . ഇന്നലെ രാത്രിയിൽ അമ്പതാം മൈലിൽ എത്തിയ പുലി രണ്ട് ആടുകളെയും നിരവധി കോഴികളെയും കൊന്നൊടുക്കിയിരിന്നു .കഴിഞ്ഞ കുറച്ചു നാളുകളായി മാങ്കുളം മേഖലയിൽ പുലിയുടെ ശല്യംഅതികരിച്ചിട്ടുണ്ട് .

മാങ്കുളത്തു കുറെ നാളുകളയായി പുലിയുടെയും കടുവയുടെയും ശല്യം മൂലം നാട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളത് . കാട്ടാനയുടെ ശല്യം മൂലം നൂറുകണക്കിനേക്കർ സ്ഥലത്തു കൃഷിനാശവും ഉണ്ടായികൊണ്ടിരിക്കുകയാണ് .കാട്ടാനയുകളുടെയും കാട്ടുപന്നി , കടുവ പുലി എന്നിവയുടെ എണ്ണം ഈ മേഖലകളിൽ ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത് .

You might also like

-