ഹൈറേഞ്ചിന്റെ വളര്‍ച്ചയിലേക്കുള്ള ആദ്യ ലാന്‍ഡിങ് .. ഇടുക്കിയിൽ വിമാനമിറങ്ങി

3 കോടി രൂപ ചെലവിലാണ് സംസ്ഥാന സർക്കാർ എയർസ്ട്രിപ്പ് പദ്ധതി പൂര്‍ത്തിയാക്കിയത്. റൺവേയുടെ നിർ‌മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഏപ്രിലിലും ജൂണിലും പരീക്ഷ പറക്കൽ നടത്തിയിരുന്നു.എൻസിസി കേഡറ്റുകൾക്ക് ചെറുവിമാനങ്ങൾ പറത്തുന്നതിന് പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് എയര്‍സ്ട്രിപ്പ് നിർമ്മിച്ചത്.

0

ഇടുക്കി| വണ്ടിപ്പെരിയാർ സത്രം എയര്‍സ്ട്രിപ്പിൽ വിമാനമിറങ്ങി. രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന വൈറസ്-എസ്.ഡബ്യു എന്ന വിമാനമാണ് ലാൻഡ് ചെയ്തത്. നേരത്തെ രണ്ടു തവണ ഇവിടെ വിമാനമിറക്കാൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. എയർസ്ട്രിപ്പിന്റെ അറ്റത്തുള്ള മൺ‌ത്തിട്ടയായിരുന്നു വിമാനമിറക്കുന്നത് തടസമായി നിന്നത്.

ഒടുവിൽ മൺ‌ത്തിട്ട നീക്കിയാണ് വിമാനം വിജയകരമായി ലാൻഡ് ചെയ്തത്. 13 കോടി രൂപ ചെലവിലാണ് സംസ്ഥാന സർക്കാർ എയർസ്ട്രിപ്പ് പദ്ധതി പൂര്‍ത്തിയാക്കിയത്. റൺവേയുടെ നിർ‌മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഏപ്രിലിലും ജൂണിലും പരീക്ഷ പറക്കൽ നടത്തിയിരുന്നു.എൻസിസി കേഡറ്റുകൾക്ക് ചെറുവിമാനങ്ങൾ പറത്തുന്നതിന് പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് എയര്‍സ്ട്രിപ്പ് നിർമ്മിച്ചത്. ഇടുക്കിയില്‍ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായാല്‍ രക്ഷാപ്രവർ‌ത്തനത്തിന് എയർസ്ട്രിപ്പ് ഉപയോഗിക്കാനും ആലോചനയുണ്ട്.കഴിഞ്ഞ ജൂലൈ മാസം പെയ്ത കനത്ത മഴയില്‍ എയര്‍ സ്ട്രിപ്പിന്റെ റണ്‍വേയുടെ ഒരു ഭാഗം മണ്ണിടിച്ചിലില്‍ തകര്‍ന്നിരുന്നു, വീണ്ടും ഇടിയാതിരിക്കാന്‍കയര്‍ ഭൂ വസ്ത്രം സ്ഥാപിക്കണമെന്നും ദുരന്ത നിവാരണ അതോറിട്ടിയിലെ ശാസ്ത്ര സംഘം നിര്‍ദ്ദേശം നല്‍കി.

You might also like