സൂയസ് കനാലിൽ കുടുങ്ങിക്കിടക്കുന്ന എവർ ഗീവണ്‍ കപ്പല്‍ ചലിച്ചു തുടങ്ങി

ഉടന്‍ തന്നെ കപ്പല്‍പാത തുറക്കാനാകുമെന്നാണ് സൂയസ് കനാല്‍ അതോറിറ്റിയുടെ പ്രതീക്ഷ

0

സൂയസ് കനാലില്‍ കുടുങ്ങിയ ചരക്കു കപ്പല്‍ എവര്‍ഗിവണ്‍ നീക്കാനുള്ള ശ്രമങ്ങള്‍ഫലം കണ്ടു തുടങ്ങി. ഷിപ്പിങ്ങ് സര്‍വീസ് കമ്പനിയായ ഇഞ്ച് കേപ്പാണ് വാര്‍ത്ത പുറത്തുവിട്ടത്.

ഇന്ത്യന്‍ സമയം 4.30ഓടെ സൂയസ് കനാലിന് കുറുകെ കിടക്കുന്ന കപ്പലിന്‍റെ ഒറു ഭാഗം ചലിപ്പിക്കാനായെന്നാണ് വിവരം. മുന്‍ ഭാഗത്തെ നൂറ് കണക്കിന് കണ്ടെയ്നറുകള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുകയും ബോട്ടുകള്‍ ഉപയോഗിച്ച് കപ്പല്‍ ഒരു വശത്തേക്ക് മാറ്റാന്‍ ശ്രമിച്ചിരുന്നെങ്കിലും അത് വിജയം കണ്ടിരുന്നില്ല. തുടര്‍ന്ന് കപ്പലിന്‍റെ മുന്‍ഭാഗം കിടന്ന ഭാഗത്തെ മണല്‍ നീക്കം ചെയ്തതോടെയാണ് കപ്പലിനെ ചെറിയ രീതിയില്‍ അനക്കാനായത്.

ഡച്ച് കമ്പനിയായ റോയല്‍ ബോസ്കാലിസിന്‍റെ നേതൃത്വത്തില്‍ 14 ടഗ് ബോട്ടുകളുപയോഗിച്ച് ശ്രമം തുടരുകയാണ്. ഉടന്‍ തന്നെ കപ്പല്‍പാത തുറക്കാനാകുമെന്നാണ് സൂയസ് കനാല്‍ അതോറിറ്റിയുടെ പ്രതീക്ഷ. ഞായറാഴ്ചയാണ് 400 മീറ്റര്‍ നീളവും 59 മീറ്റര്‍ വീതിയുമുള്ള എവര്‍ ഗിവണ്‍ കപ്പല്‍‌ ചൊവ്വാഴ്ചയാണ് പ്രതികൂല കാലാവസ്ഥയില്‍ കനാലില്‍ കുടങ്ങിയത്. 300 ഓളം ചരക്കു കപ്പലുകളാണ് കനാലിലൂടെ പോകാന്‍ കാത്തു കിടക്കുന്നത്. ഇതേതുടര്‍‌ന്ന് പ്രതിദിനം 100 കോടിയുടെ നഷ്ടമാണ് അതോറിറ്റിക്കുള്ളത്.