സ്ത്രീധനമെന്ന സമ്പ്രദായം ഇല്ലാതാക്കണം ,സ്ത്രീകള്‍ പോരാടാനുള്ള കരുത്ത് കാട്ടണം

'സ്ത്രീകളുടെ സുരക്ഷയ്ക്ക് 18 നിയമങ്ങളാണ് നിലവിലുള്ളത്. എന്നിരുന്നാലും സ്ത്രീധനത്തിന്റെ പേരിലുള്ള സംഭവങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുന്നു. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തണം. സ്ത്രീധനമെന്ന സമ്പ്രദായം ഇല്ലാതാകണമെന്നും ഗവർണർ പറഞ്ഞു.

0

കൊച്ചി: മൊഫിയ പര്‍വീണിന്റെ ആത്മഹത്യ ദാരുണമായ സംഭവമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീധനം കൊടുക്കില്ലെന്ന് പറയാന്‍ സ്ത്രീകള്‍ക്ക് ആര്‍ജവമുണ്ടാകണമെന്നും ആത്മഹത്യയ്ക്ക് പകരം സ്ത്രീകള്‍ പോരാടാനുള്ള കരുത്ത് കാട്ടണമെന്നും അദ്ദേഹം പറഞ്ഞു. ആലുവയില്‍ മൊഫിയ പര്‍വീണിന്റെ വീട്ടിലെത്തി അവരുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത എൽഎൽബി വിദ്യാർത്ഥി മോഫിയയുടെ വീട് സന്ദർശിച്ച് ശേഷം മാധ്യമങ്ങളോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മോഫിയയുടെ വീട്ടിൽ എത്തിയ ഗവർണർ ആലുവ പൊലീസിന്റെ നടപടിയെയും വിമർശിച്ചു. രാജ്യത്തെ മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേതെങ്കിലും ചിലയിടങ്ങളിൽ ആലുവയിൽ സംഭവിച്ചത് പോലുള്ളത് ആവർത്തിക്കപ്പെടുകയാണെന്ന് ഗവർണർ പറഞ്ഞു. ‘സ്ത്രീകളുടെ സുരക്ഷയ്ക്ക് 18 നിയമങ്ങളാണ് നിലവിലുള്ളത്. എന്നിരുന്നാലും സ്ത്രീധനത്തിന്റെ പേരിലുള്ള സംഭവങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുന്നു. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തണം. സ്ത്രീധനമെന്ന സമ്പ്രദായം ഇല്ലാതാകണമെന്നും ഗവർണർ പറഞ്ഞു.
ഉച്ചക്ക് രണ്ടരയോടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആലുവയിലെ മൊഫിയ പര്‍വീണിന്റെ വീട്ടിലെത്തിയത്. മൊഫിയയുടെ മാതാപിതാക്കളെ നേരില്‍ക്കണ്ട അദ്ദേഹം കാര്യങ്ങള്‍ ചോദിച്ചറിയുകയും ആശ്വസിപ്പിക്കുകയും ചെയ്തു. അന്‍വര്‍ സാദത്ത് എം.എല്‍.എ.യും കൂടെയുണ്ടായിരുന്നു.

You might also like

-