ഡെൽഹിയിലെ മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപം മൂന്നുനില കെട്ടിടത്തിൽ തീപിടിത്തം മരിച്ചവരുടെ എണ്ണം 27 ആയി 

പരുക്കേറ്റ് ചികിത്സയിലുള്ള പലരുടെയും നില അതീവ ​ഗുരുതരമാണ്

0

ഡൽഹി |പടിഞ്ഞാറൻ ഡെൽഹിയിലെ മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപമുള്ള മൂന്നുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 27 പേർ മരിച്ചു.തീപിടിത്തത്തിൽ 12 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെല്ലാം സഞ്ജയ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്കേറ്റ് ചികിത്സയിലുള്ള പലരുടെയും നില അതീവ ​ഗുരുതരമാണ്. മൂന്ന് നിലകളിലായി തീ പടർന്ന് വല്യ തോതിലുള്ള അഗ്നിബാധയാനാണ്
ഉണ്ടായതെന്ന് ഡിസിപി സമീർ ശർമയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.തീ അണയ്ക്കാൻ 24 ഫയർ എഞ്ചിനുകളാണ് സ്ഥലത്തുള്ളത്. വൈകിട്ട് 4.40നാണ് തീപിടിത്തമുണ്ടായതെന്ന് ഡൽഹി ഫയർ സർവീസസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആദ്യം 10 ​​അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. പിന്നീട് തീ നിയന്ത്രണവിധേയമാക്കാൻ 14 യൂണിറ്റുകളെ കൂടി എത്തിക്കുകയായിരുന്നു.രാത്രി വൈകിയാണ് തീ ആനക്കാനായത് .

പ്രാഥമിക വിവരങ്ങൾ പ്രകാരം നാലു നിലയുള്ള കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലവർ സ്ഥാപിച്ചിരുന്ന സി സി ടി വി ക്യാമറയുടെ റൂട്ടറിന് തീപിടിച്ചതാണ് അപകടത്തിന് കാരണം മെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത് കെട്ടിടത്തിൽ സി സി ടി വി ക്യാമറകൾ സ്ഥാപിച്ച ആളുകളെ പോലീസ് അറസ്റ്റ് ചെയ്തട്ടുണ്ട് .

You might also like