പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി

പാന്‍ കാര്‍ഡ് അസാധു ആവുകയാണെങ്കില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ കഴിയാതെ വരും. 50,000 രൂപയ്ക്ക് മുകളിലുള്ള ബാങ്ക് ഇടപാടിന് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്

0

ഡൽഹി :പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ആദായ നികുതി വകുപ്പ് ജൂണ്‍ 30 വരെ നീട്ടി. നേരത്തെ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31 ആയിരുന്നു. അവസാന തീയതിയില്‍ ഇവ രണ്ടും ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകുന്നതാണെന്ന് ആദായ വകുപ്പ് അറിയിച്ചിരുന്നു.കേന്ദ്ര സര്‍ക്കാര്‍ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31ല്‍ നിന്ന് 2021 ജൂണ് 30 വരെ നീട്ടി. കോവിഡ് കേസുകള്‍ ഉയരുന്നതിനാലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് ഈ തീരുമാനം’ ആദായ നികുതി വകുപ്പ് അറിയിച്ചു. മാര്‍ച്ച് 31 അര്‍ദ്ധരാത്രിക്ക് മുന്‍പ് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ പരാജയപ്പെടുന്നവര്‍ക്ക് 10,000 രൂപ പിഴ ഈടാക്കാനും അവരുടെ പാന്‍ പ്രവര്‍ത്തനരഹിതമാകുമെന്നും ധനമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
പാന്‍ കാര്‍ഡ് അസാധു ആവുകയാണെങ്കില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ കഴിയാതെ വരും. 50,000 രൂപയ്ക്ക് മുകളിലുള്ള ബാങ്ക് ഇടപാടിന് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. കൂടാതെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനോ ബാങ്ക് അക്കൗണ്ട് തുറക്കാനോ കഴിയില്ല. മാത്രമല്ല ഉയര്‍ന്ന ടിഡിഎസ് നല്‍കേണ്ടി വരുന്നതുമാണ്.

പാന്‍ കാര്‍ഡ് ബന്ധിപ്പിക്കാതിരുന്നാല്‍ പെന്‍ഷന്‍, സ്‌കോളര്‍ഷിപ്പ്, എല്‍പിജി സബ്‌സിഡി തുടങ്ങിയ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേടാന്‍ കഴിയാതെ വരും. പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് ഐടി വകുപ്പിന്റെ ഇ-ഫയലിംഗ് പോര്‍ട്ടല്‍ വഴി നടത്താവുന്നതാണ്. അല്ലെങ്കില്‍ 567678 എന്ന നമ്പറിലേക്കോ 56161 എന്ന നമ്പറിലേക്കോ മെസ്സേജ് അയച്ചും പാന്‍ ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്. ഉദാഹരണത്തിന് അധാര്‍ നമ്പര്‍ 108956743120 എന്നാണെന്ന് കരുതുതക പാന്‍ നമ്പര്‍ ABCD1234F എന്നും. അതിനു ശേഷം പറഞ്ഞിരിക്കുന്ന നമ്പറിലേക്ക് UIDAI സ്‌പേസ് 108956743120 ABCD1234F എന്ന ഫോര്‍മാറ്റില്‍ മെസ്സേജ് അയക്കുക

You might also like

-