എൽദോസ് കുന്നപ്പിള്ളിക്കെതിരെ മൊഴി നൽകാനെത്തിയ പരാതിക്കാരി കുഴഞ്ഞു വീണു

കോവളം പൊലീസ് സ്റ്റേഷനിലാണ് യുവതി മൊഴി നൽകാനെത്തിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാനാണ് തീരുമാനം. പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വഞ്ചിയൂർ പോലീസിനും മജിസ്‌ട്രേറ്റിനും യുവതി മൊഴി നൽകിയിരു

0

കോവളം |എൽദോസ് കുന്നപ്പിള്ളിക്കെതിരെ മൊഴി നൽകാനെത്തിയ പരാതിക്കാരി കുഴഞ്ഞു വീണു. മൊഴി നൽകുന്നതിനിടെയാണ് കുഴഞ്ഞു വീണത്. യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. കോവളം പോലീസ് സ്റ്റേഷനിലാണ് യുവതി മൊഴി നൽകാൻ എത്തിയത്.
എൽദോസ് കുന്നപ്പിളി എംഎൽഎക്കെതിരായ പരാതിയിൽ മൊഴി നൽകാൻ യുവതി എത്തി. കോവളം പൊലീസ് സ്റ്റേഷനിലാണ് യുവതി മൊഴി നൽകാനെത്തിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാനാണ് തീരുമാനം. പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വഞ്ചിയൂർ പോലീസിനും മജിസ്‌ട്രേറ്റിനും യുവതി മൊഴി നൽകിയിരുന്നു.

കഴിഞ്ഞ മാസം 14-നാണ് എൽദോസ് കുന്നപ്പിള്ളിയും സുഹൃത്തായ യുവതിയും കോവളത്തെത്തിയത്. അവിടെവെച്ച് വാക്കുതർക്കമുണ്ടാവുകയും കുന്നപ്പിള്ളി മർദിച്ചുവെന്നുമാണ് യുവതിയുടെ പരാതി. പിന്നീട് സിറ്റി പൊലീസ് കമ്മീഷണർക്ക് യുവതി പരാതി നൽകിയിരുന്നു. പരാതി കോവളം സ്റ്റേഷനിലേക്ക് കൈമാറിയെങ്കിലും ഇതുമായി ബന്ധപ്പെട്ട് കേസെടുത്തിരുന്നില്ല. ഒരാഴ്ചയോളം പരാതിയിൽ കേസെടുക്കാതെയിരുന്ന പൊലീസ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് യുവതിയോട് ഹാജരാകാൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്

അതേസമയം കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കെതിരെ ഉയർന്ന് വന്ന പീഡന പരാതി അത്യന്തം ഗൗരവമുള്ളതാണെന്ന്‌ ഡിവൈഎഫ്‌ഐ(dyfi). പരാതിയിൽ സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. വിഷയം ഒതുക്കാൻ കെപിസിസി നേതൃത്വം ഇടപെട്ടത് ഗൗരവപൂർവ്വം കാണേണ്ടതാണ്. കോൺഗ്രസ് ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കണം.കാറിൽ വച്ച് കൈയ്യേറ്റം ചെയ്യുകയും പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഢിപ്പിചെന്നും കോടതിമുന്പാകെ യുവതി മൊഴി നൽകി എന്നുമാണ് വാർത്തകൾ വന്നിട്ടുള്ളത്. യുവതി ഇത് സംബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതി കോവളം പൊലീസിന് കൈമാറിയിരിക്കയാണ്.പൊലീസിന് മുമ്പാകെ മൊഴി മാറ്റിപ്പറയാൻ കടുത്ത സമ്മർദ്ദവും ഭീഷണിയും പണം വാഗ്ദാനവും ഉൾപ്പെടെ ഉണ്ടായന്ന് യുവതി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പാലക്കാട് യൂത്ത് കോൺഗ്രസ് ചിന്തൻ ശിബിരിൽ പീഡനത്തിനെതിരായി പരാതി കൊടുത്ത പെൺകുട്ടിയെ സ്വാധീനിച്ച സംഭവങ്ങൾ നേരത്തേ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു

You might also like

-