ചൈനയിൽ വീണ്ടും കോവിഡ് പടരുന്നു ചൈനയിൽ വീണ്ടും ലോക് ഡൗൺ

ണ്ടു മാസം നീണ്ട സമ്പൂർണ ലോക് ഡൗൺ പിൻവലിച്ച് രണ്ട് ദിവസം തികയുന്നതിന് മുമ്പാണ് വീണ്ടും ലോക് ഡൗൺ ഏർപ്പെടുത്തിയത്. നഗരത്തിലെ ജിൻഗാൻ, പുഡോംഗ് മേഖലയിലാണ് പുതിയ ലോക് ഡൗൺ.

0

ഷാങ്ഹായ്/ ചൈന | കോവിഡ് വീണ്ടും റിപ്പോർട്ട് ചെയ്തതിനെത്തുടര്ന്ന് ചൈനയിലെ ഷാങ്ഹായിയിൽ വീണ്ടും ലോക് ഡൗൺ പ്രഖ്യാപിച്ച് ചൈന. 16 ജില്ലകളിൽ 15 എണ്ണത്തിലും COVID-19 പടരുന്ന സാഹചര്യത്തിലാണ് നടപടി .രണ്ടു മാസം നീണ്ട സമ്പൂർണ ലോക് ഡൗൺ പിൻവലിച്ച് രണ്ട് ദിവസം തികയുന്നതിന് മുമ്പാണ് വീണ്ടും ലോക് ഡൗൺ ഏർപ്പെടുത്തിയത്. നഗരത്തിലെ ജിൻഗാൻ, പുഡോംഗ് മേഖലയിലാണ് പുതിയ ലോക് ഡൗൺ. കഴിഞ്ഞ ദിവസം ഇവിടെ പുതുതായി 7 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.14 ദിവസത്തേക്കാണ് നിയന്ത്രണം. ചൈനയുടെ സാമ്പത്തിക തലസ്ഥാനമായ ഷാങ്ഹായ് രണ്ടുമാസം പൂർണമായി അടച്ചിട്ടതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ലോക് ഡൗൺ പിൻവലിച്ച സമയത്തും യാത്രാനിയന്ത്രണം കർശനമാക്കിയിരുന്നു. രണ്ട് ദിവസത്തിനിടെ എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമായിരുന്നു യാത്രാ അനുമതി നൽകിയിരുന്നത്.

You might also like

-