നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ഇന്ത്യന്‍സേനയില്‍ വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍ നല്‍കുമെന്നും സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി

0

നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ‍ഇന്ത്യന്‍സേനയില്‍ വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍ നല്‍കുമെന്നും സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ ഇതിന് കുറച്ച്‌ സാവകാശം സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാറിന്‍റെ മറുപടിയെ തുടര്‍ന്ന് ഇക്കാര്യത്തില്‍ സെപ്തംബര്‍ 20നകം മറുപടി ഫയല്‍ ചെയ്യാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

നവംബര്‍ 14ലേക്ക് മാറ്റിവെച്ച എന്‍.ഡി.എയുടെ പ്രവേശന പരീക്ഷയില്‍ പങ്കെടുപ്പിക്കാനുള്ള സുപ്രീംകോടതി വിധി വന്നതിനുശേഷം ഒരു മാസം കഴിഞ്ഞാണ് ചരിത്രം തിരുത്തിക്കുറിക്കുന്ന മറ്റൊരു തീരുമാനം ഉണ്ടാകുന്നത്.

‘സേന എന്‍.ഡി.എയില്‍ വനിതകളെ എടുക്കാന്‍ സമ്മതം അറിയിച്ചതില്‍ ഞങ്ങള്‍ വളരെയധികം സന്തുഷ്ടരാണ്. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് മാറ്റം കൊണ്ടുവരാന്‍ സാധിക്കുകയില്ല എന്ന് എല്ലാവര്‍ക്കുമറിയാം. സമയബന്ധിതമായി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളും.’ എന്‍.ഡി.എയുടെ നാവിക അക്കാദമി പരീക്ഷയില്‍ വനിതകളെ കൂടി ഉള്‍പ്പെടുത്താനുള്ള തീരുമാനം അറിയിച്ചുകൊണ്ട് സുപ്രീംകോടതി പറഞ്ഞു.

സേനകളില്‍ ലിംഗസമത്വം കൊണ്ടുവരുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ തീരുമാനിക്കണം. കോടതികള്‍ ഇക്കാര്യത്തില്‍ ഇടപെടാന്‍ കാത്തിരിക്കുകയല്ല വേണ്ടത് എന്നും കോടതി ഓര്‍മപ്പെടുത്തി.

You might also like

-