പെഗാസസ് മറുപടി പറയാൻ കൂടുതൽ സമയം വേണം കേന്ദ്രം സുപ്രിംകോടതിയിൽ

ചീഫ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. എഡിറ്റേഴ്സ് ഗിൽഡിൻറെയടക്കം പത്ത് ഹർജികളാണ് കോടതിക്ക് മുൻപിൽ ഉണ്ടായിരുന്നത്. രാഷ്ട്രീയവും നിയമപരവുമായി വെല്ലുവിളികളാണ് പെഗസിസിൽ കേന്ദ്ര സർക്കാർ നേരിടുന്നത്

0

ഡൽഹി :പെഗാസസ് കേസ് സുപ്രീംകോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. കേസില്‍ മറുപടി തയ്യാറാക്കാൻ കൂടുതൽ സമയം വേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. വെള്ളിയാഴ്ചത്തേക്ക് കേസ‌് മാറ്റണമെന്നായിരുന്നു കേന്ദ്രത്തിന്‍റെ ആവശ്യം. കേസ് തിങ്കളാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.കേന്ദ്രത്തിന് നോട്ടീസ് അയക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. തിങ്കളാഴ്ച വരെ കാത്തിരിക്കൂ എന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കി. കോടതിക്ക് മുന്നിലുള്ള വിഷയത്തിൽ സമാന്തര ചർച്ച പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു. ചില മര്യാദകൾ പാലിക്കണമെന്ന് കപിൽ സിബലിനോട് കോടതി പറഞ്ഞു. പലർക്കും പല അഭിപ്രായങ്ങൾ ഉണ്ടാകും അത് കോടതിക്ക് ഉള്ളിലാണ് ഉന്നയിക്കേണ്ടതും കോടതി പറഞ്ഞു. ഗുണകരമായ ചർച്ചയാണ് ഇക്കാര്യത്തിൽ പ്രതീക്ഷിക്കുന്നത്. ജൂഡീഷ്യൽ സംവിധാനത്തിന്‍റെ അന്തസ് കാത്തുസൂക്ഷിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
പുറത്തുവന്ന മാധ്യമ വെളിപ്പെടുത്തലുകൾക്ക് അപ്പുറത്ത് എന്ത് തെളിവാണ് ഈ കേസിൽ ഉള്ളതെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി ചോദിച്ചിരുന്നു. വെളിപ്പെടുത്തലുകൾ സത്യമെങ്കിൽ അത് ഗൗരവമുള്ളതാണെന്നും കോടതി പറഞ്ഞിരുന്നു. മാധ്യമ പ്രവർത്തകരടക്കം സമർപ്പിച്ച ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിച്ചത്.
ചീഫ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. എഡിറ്റേഴ്സ് ഗിൽഡിൻറെയടക്കം പത്ത് ഹർജികളാണ് കോടതിക്ക് മുൻപിൽ ഉണ്ടായിരുന്നത്. രാഷ്ട്രീയവും നിയമപരവുമായി വെല്ലുവിളികളാണ് പെഗസിസിൽ കേന്ദ്ര സർക്കാർ നേരിടുന്നത്. പെഗസിസ് ഒരു കെട്ടുകഥ മാത്രമെന്ന പാർലമെൻറിലെ നിലപാട് സർക്കാരിന് സുപ്രീംകോടതിയിൽ ആവർത്തിക്കാനാവില്ല. സുപ്രീംകോടതി മുൻ ജഡ്ജിയുടെ പേരും പെഗസിസ് പട്ടികയിൽ ഉണ്ടെന്ന വെളിപ്പെടുത്തൽ സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരുന്നു.

You might also like

-