ഏഴുവയസ്സുകാരന്റെ ജീവൻ അപകടത്തിലാണെന്നറിഞ്ഞിട്ടും അമ്മയും കാമുകനും ചേർന്ന് കുട്ടിയുടെ ചികിത്സ വൈകിപ്പിച്ചു സി സി ടി വി ദൃശ്യങ്ങൾ തെളിവ്

അടിയന്തിര ശാസ്ത്ര ക്രിയ ആവശ്യമാണെന്നും അറിയിച്ച് കുട്ടിക്ക് ശസ്ത്രക്രിയാക്കയായുള്ള അടിയന്തിര നടപടികൾ പൂർത്തിയാക്കിയെങ്കിലും "കുട്ടിക്ക് നിസാരപരിക്കൊള്ളു" എന്നും ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നു പറഞ്ഞു ഡോക്ട്ടർ റോട് കലക്കിക്കുകയാണുണ്ടായത് ഓപ്പറേഷൻ വേണ്ടന്നുപറഞ്ഞ ഇയാൾ കുട്ടിക്ക് ചികിത്സ നൽകാനും സമ്മതിച്ചില്ല കുട്ടിയുടെ അമ്മയും ഈസമയം ഇയാളെ ന്യായികരിക്കുകയും . കുട്ടിയുടെ ഗുരുതരാവസ്ഥ ബോധ്യപെട്ടിട്ടും കുട്ടിയുടെ 'അമ്മ ആശുപത്രിക്കുള്ളിലൂടെ ഫോൺ വിളിച്ചു നടക്കുകയാണുണ്ടായത്

0

തൊടുപുഴ :അമ്മയുടെ കാമുകന്റെ ക്രൂരമർദ്ദനത്തിനിരയായി അബോധാവസ്ഥയില്‍ തൊടുപുഴ യിലെ ചാഴിക്കാട്ട് ആശുപത്രിയിൽ എത്തിച്ച ഏഴു വയസ്സുകാരന്റെ ചികിത്സാവൈകിപ്പിക്കുന്നതിനും അരുൺ ആനന്ദ് ശ്രമിച്ചതിന്റെ തെളിവുകൾ പുറത്തുവന്നു . മദ്യലഹരിയിൽ ആശുപത്രിയിൽ എത്തിയ അരുൺ അനന്ദുവും കുട്ടിയുടെ അമ്മയും കുട്ടിക്ക് പൊടുന്നനെ ചികിത്സനൽകാണാനെത്തിയ എമർജൻസി ക്രിട്ടിക്കൽ കെയറിലെ ഡോക്ട്ടരുമായി ബോധപ്പൂർവം വഴക്കിടുകയും ഏറെ നേരം ആശുപത്രി വനക്കാറോട്തർക്കിക്കുകയും ചെയ്തു

കുട്ടിക്ക് എങ്ങനെയാണ് പരിക്കേറ്റത് എന്നത് സംബന്ധിച്ച്  ഡോക്ട്ടർ തിരക്കിയതിനെത്തുടർന്നാണ് അരുൺ ഡോക്ട്ടരുമായി വഴക്കുണ്ടാക്കിയത്, കുട്ടിക്കുണ്ടായ പരിക്ക് വീട്ടിൽ സോഫയിൽ നിന്നും വീണപ്പോൾ ഉണ്ടായതാണെന്നാണ് അരുണും കുട്ടിയുടെ അമ്മയും പറഞ്ഞത്, എന്നാൽ ഇക്കാര്യത്തിൽ ഡോക്ട്ടർ ക്കുണ്ടായ സംശയമാണ് അരുൺ ആനന്ദ്നെ ചൊടിപ്പിച്ചത് .പുലർച്ചെ 2 മണിക്ക് ആശുപത്രിയിൽ എത്തിച്ച കുട്ടിയുടെ നില പ്രഥമിക പരിശോധനയിൽ തന്നെ ഗുരതരമാണെന്നു വ്യകത്മാക്കിയ എമർജൻസി വിഭാഹത്തിലെ ഡോക്ട്ടർ  അൻസാരി (കുട്ടിക്ക് ചികിത്സ നല്കാൻ യുവതിയും അരുണ് സമ്മതിക്കാത്തതിനെത്തുടർന്ന് കുട്ടിയെ) കൂടുതൽ വിദഗ്ധ ചികിത്സ ലഭിക്കുന്ന ശുപത്രിയിലേക്ക് കൊണ്ടുപോകുവാനാൻ ഇരുവർക്കും നിർദ്ദേശം നൽകി . മാത്രമല്ല കുട്ടിയുടെ ദേഹത്തുണ്ടായ പരുക്ക് ഒരു സോഫയിൽ നിന്നും വീണപ്പോൾ ഉണ്ടായതല്ലന്നും അരുൺ ആനന്ദയും കുട്ടിയുടെ അമ്മയും പറയുന്നത് കള്ളമാണെന്ന് ബോധ്യമായ ഡോക്ട്ടർ ഉടൻ തന്നെ തൊടുപുഴ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുയുണ്ടായി. ആശുപത്രിയിലെ സിസി ടി വി ദ്രശ്യങ്ങളിൽ പുലർച്ചയെ രണ്ടരമണിയോടെ ചുവന്നകാറിൽ ആശുപത്രിൽ കുട്ടിയുമായി ആശുപത്രിയിൽ എത്തുന്ന യുവതിയും അരുൺ ആനന്ദും എമർജൻസി ഡിപ്പാർട്ട് മെന്റിൽ എത്തുന്നു കുട്ടിയെ എടുത്തുകൊണ്ടു വരുന്നത് ഈസമയം യുവതിയാണ് ഇവർക്കൊപ്പം ഷർട്ടിന്റെ ബട്ടൺ തുറന്നിട്ട മദ്യലഹരിയിൽ കാലുറക്കാത്ത അവശനിലയിലായിരുന്നു
പ്രതിയായ അരുൺ , കുട്ടിയെ പരിശോധിച്ച ഡോക്ട്ടർ, കുട്ടിക്ക് അടിയന്തിര ശാസ്ത്ര ക്രിയ ആവശ്യമാണെന്നും അറിയിച്ച് കുട്ടിക്ക് ശസ്ത്രക്രിയാക്കയായുള്ള അടിയന്തിര നടപടികൾ പൂർത്തിയാക്കിയെങ്കിലും “കുട്ടിക്ക് നിസാരപരിക്കൊള്ളു” എന്നും ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നു പറഞ്ഞു ഡോക്ട്ടർ റോട് കലക്കിക്കുകയാണുണ്ടായത് ഓപ്പറേഷൻ വേണ്ടന്നുപറഞ്ഞ ഇയാൾ കുട്ടിക്ക് ചികിത്സ നൽകാനും സമ്മതിച്ചില്ല ഓപ്പറേഷനുവേണ്ട സമ്മതപത്രത്തിൽ ഒപ്പിട്ടു നൽകിയതുമില്ല.   കുട്ടിയുടെ അമ്മയും ഈസമയം ഇയാളെ ന്യായികരിക്കുകയും . കുട്ടിയുടെ ഗുരുതരാവസ്ഥ ബോധ്യപെട്ടിട്ടും കുട്ടിയുടെ ‘അമ്മ ആശുപത്രിക്കുള്ളിലൂടെ ഫോൺ വിളിച്ചു നടക്കുകയാണുണ്ടായത് കുട്ടിയുടെ ഗുരുതരാവസ്ഥയിൽ ഇവർക്ക് യാതൊരു ദുഖമോ പരിഭ്രമമോ ഉണ്ടായിരുന്നില്ല . കുട്ടിക്ക് ചികിത്സ നല്കാൻ കുട്ടിയുടെ അമ്മയും അരുൺ ആനന്ദും സമ്മതിക്കാത്തതിനെത്തുടര്ന്ന് മറ്റേതെങ്കിലും ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോകുവാൻ ആശുപത്രി അധികൃതർ ആവശ്യപ്പെടുകയും കുട്ടിയെ ആബുലൻസിൽ കയറ്റുകയും ചെയ്തു

. എന്നാൽ കുട്ടിയുടെ മാതാവും അരുണും ആംബുലൻസിൽ കയറാതെ വിസ്സമ്മതിക്കുകയാണുണ്ടായത് . ആബുലന്സിൽ കയറ്റിയ കുട്ടിയുമായി അരമണിക്കൂറിലേറെ സമയം ആശുപത്രി പരിസരത്തു തന്നെ ചിലവഴിച്ചു ഒടുവിൽ പോലീസ് എത്തി ബലമായാണ് ഇരുവരെയും ആബുലൻസിൽ കയറ്റുകയായിരുന്നു പുലർച്ചയെ അഞ്ചുമണിക്ക് ശേഷമാണ് കുട്ടിയുമായി ആബുലൻസ് ചാഴിക്കാട്ട് ആശുപത്രിയിൽ നിന്നും കോലഞ്ചേരി മെഡിക്കൽ കോളേജ്ജിലേക്ക് പോകുന്നത് . ദൃശ്യങ്ങൾ നിന്നും മനസിലാക്കാൻ കഴിയുന്നത് കുട്ടിക്ക് വിദഗ്ധ ചികില്സലഭിക്കേണ്ട രണ്ടു മണിക്കൂറോളം സമയം അമ്മയും കാമുകനും ചേർന്ന് മനഃപൂർവം വൈകിപ്പിച്ഛ് ചികിത്സ നിക്ഷേധിക്കുയാണുണ്ടായത് .

ഒരുപക്ഷെ ഈ ദാരുണ സംഭവത്തിൽ  ആശുപത്രി അധികൃതർ സംശയം തോന്നി പോലീസിലറിയിച്ചില്ലായിരുന്നുവെങ്കിൽ സോഫയിൽ നിന്നും വീണുള്ള ഒരു അപകട മരണം മാത്രമായി ഇതു മാറുമായിരുന്നു എന്നാൽ ആശുപത്രി അധികൃതരുടെ വിവേക പൂർവമായ ഇടപെടലും ജാഗ്രതയുമാണ് ഏഴുവയസുകാരന്റെ കോലാപതകത്തിന്റെ ചുരളഴിപ്പിച്ചത് അതിന് ഈ ആശുപത്രി അധികൃതരെയും ഡോക്റ്റർമാരെയും ആഭിനന്ദിച്ചേ മതിയാവു.