പാറമടയിൽ കന്യാസ്ത്രീയുടെ ജഡം,

പൂട്ടിക്കിടക്കുന്ന പാറമടയില്‍ കണ്ടെത്തുകയായിരുന്നുസമീപവാസികളാണ് മൃതദേഹം കണ്ടെത്തിയതായി പൊലീസിനെ അറിയിച്ചത്.

0

കൊച്ചി: വാഴക്കാലായിലെ പാറമടയിൽ കന്യാസ്ത്രീയുടെ ജഡം കണ്ടെത്തി. വാഴക്കാല സെന്‍റ് തോമസ് കോൺവെന്‍റിലെ അന്തേവാസി ജസീന തോമസ് (45) ആണ് മരിച്ചത്. കോണ്‍വെന്‍റിന് സമീപത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ മുതലാണ് കന്യാസ്ത്രീയെ കാണാതായത്. തുടര്‍ന്ന് കോണ്‍വെന്‍റ് അധികൃതര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. പൊലീസ് കേസേടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.

ഇതിനിടെ വെെകിട്ടോടെ കോണ്‍വെന്‍റിന് സമീപമുള്ള പൂട്ടിക്കിടക്കുന്ന പാറമടയില്‍ കണ്ടെത്തുകയായിരുന്നുസമീപവാസികളാണ് മൃതദേഹം കണ്ടെത്തിയതായി പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് എത്തി മൃതദേഹം പുറത്തെടുത്തു. കൊവിഡ് ടെസ്റ്റിന് ശേഷം മൃതദേഹം ആശുപത്രിയില്‍ സൂക്ഷിക്കും. നാളെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ നടക്കും.കന്യാസ്ത്രീക്ക് 2011 മുതല്‍ മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും ചികിത്സ തേടിയിരുന്നതായും പരാതിയിലുണ്ട്. ഇടുക്കി സ്വദേശിയാണ് മരിച്ച ജസീന തോമസ്.