ജാമ്യ ഉത്തരവ് ജയിലിൽ എത്തിയില്ല ,ആര്യൻ ഖാൻ ഇന്ന് ജയിൽമോചിതനാകില്ല.

നാളെ രാവിലെ 6 മണിക്ക് മാത്രമേ ഇനി ജാമ്യ ഉത്തരവ് ജയിൽ അധികൃതർ സ്വീകരിക്കൂ. നാളെ രാവിലെ എട്ട് മണിയോടെ ആര്യൻ പുറത്തിറങ്ങും.

0

മുംബൈ | ആഡംബര കപ്പൽ ലഹരിമരുന്ന് കേസിൽ റിമാൻഡിൽ കഴിയുന്ന ആര്യൻ ഖാൻ ഇന്ന് ജയിൽമോചിതനാകില്ല. ഇന്ന് രാത്രി കൂടി ആര്യൻ ജയിലിൽ തുടരും. ജാമ്യ ഉത്തരവ് ജയിലിൽ എത്തേണ്ട സമയം കഴിഞ്ഞതിനാലാണ് നടപടി. നാളെ രാവിലെ 6 മണിക്ക് മാത്രമേ ഇനി ജാമ്യ ഉത്തരവ് ജയിൽ അധികൃതർ സ്വീകരിക്കൂ. നാളെ രാവിലെ എട്ട് മണിയോടെ ആര്യൻ പുറത്തിറങ്ങും.

ഇന്നലെയാണ് ആഡംബര കപ്പൽ ലഹരിക്കേസിൽ ആര്യൻ ഖആന് ജാമ്യം ലഭിക്കുന്നത്. 23 കാരനായ ആര്യൻ ഖാൻ ഈ മാസം മൂന്നിനാണ് ആഡംബര കപ്പലിൽ എൻസിബി നടത്തിയ റെയ്ഡിനിടെ കസ്റ്റഡിയിലായത്. തുടർന്ന് മുംബൈ ആർതർ റോഡിലെ ജയിലിൽ റിമാൻഡിലായിരുന്ന ആര്യന് രണ്ട് തവണ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആര്യനിൽ നിന്നും മയക്കുമരുന്ന് കണ്ടെത്താൻ എൻസിബിക്കായിട്ടില്ല എന്ന് ജാമ്യാപേക്ഷയിൽ അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു.
21 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ആര്യൻ ഖാൻ ജയിൽ മോചിതനാകുന്നത്. ആര്യന് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്ത എൻസിബി ആര്യന് മയക്കുമരുന്ന് ഇടപാടുണ്ടായിരുന്നുവെന്നും വാട്‌സാപ് ചാറ്റുകൾ ഇതിന് തെളിവാണെന്നുമാണ് കോടതിയിൽ വാദിച്ചിരുന്നു.

-

You might also like

-