എ ഐ സി സി യുടെയും കെ പി സി സി യുടെയും നിലപാട് ഒന്നുതന്നെ :മുല്ലപ്പള്ളി

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചതിനെ ചരിത്ര വിധിയെന്ന അഭിപ്രായത്തോടെയാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സ്വാഗതം ചെയ്തത്.

0

ഡൽഹി :ശബരിമല വിഷയത്തിൽ എഐസിസിയുടെയും കെപിസിയുടെയും നിലപാടുകൾ തമ്മിൽ വൈരുധ്യമില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പളി രാമചന്ദ്രൻ. ദില്ലിയിൽ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു മുല്ലപ്പളി. സംസ്ഥാനത്തെ അവസ്ഥ രാഹുൽ ഗാന്ധിയുമായി വിശദമായി ചർച്ച ചെയ്തതായി രമേശ് ചെന്നിത്തല പറഞ്ഞു. കോണ്ഗ്രസ്സ് പ്രത്യക്ഷ സമരത്തിനില്ല. അതിനാൽ ഹൈക്കമാന്‍റിന്‍റെ അനുമതി തേടിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ സാഹചര്യം പരിഗണിക്കണമെന്ന് എ.കെ ആന്‍റണിയും കെ.സി വേണുഗോപാലും രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചതിനെ ചരിത്ര വിധിയെന്ന അഭിപ്രായത്തോടെയാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സ്വാഗതം ചെയ്തത്.
കോൺഗ്രസ്സിൽ കേരളത്തിലും ആദ്യം കോടതി വിധി നടപ്പാക്കണമെന്ന രീതിയില്‍ പ്രതികരണങ്ങള്‍ വന്നെങ്കിലും പിന്നീട് എതിര്‍പ്പുമായി കോണ്‍ഗ്രസ് സമരം ആരംഭിക്കുകയായിരുന്നു.

You might also like