കോടതിക്കെതിരെ ട്രംപ് പ്രോസിക്യൂട്ടര്‍ നിയമവിരുദ്ധ നടപടി സ്വീകരിച്ചാല്‍ പ്രക്ഷോഭം സംഘടിപ്പിക്കും

ക്യാപ്പിറ്റോള്‍ ആക്രമണത്തില്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നതും, നിയമസഭാ സാമാജികള്‍ക്കെതിരെ ഭരണഘടനാ വിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നതിനെയും ട്രംപ് കര്‍ശനമായി വിമര്‍ശിച്ചു.വാഷിങ്ടന്‍ ഡിസി, ന്യുയോര്‍ക്ക്, അറ്റ്‌ലാന്റാ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലായിരിക്കും വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയെന്നും ട്രംപ് മുന്നറിയിപ്പു നല്‍കി

0

കോണ്‍റൊ (ടെക്‌സസ്): തനിക്കെതിരെയും, തന്റെ ബിസിനസിനെതിരേയും യുഎസ് പ്രോസി്ക്യൂട്ടര്‍മാര്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചാല്‍ അമേരിക്ക കണ്ടതില്‍ വച്ച് ഏറ്റവും ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കേണ്ടി വരുമെന്ന് മുന്‍ പ്രസിഡന്റ് ട്രംപ്. ടെക്‌സസിലെ കോണ്‍റോയില്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ക്യാപ്പിറ്റോള്‍ ആക്രമണത്തില്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നതും, നിയമസഭാ സാമാജികള്‍ക്കെതിരെ ഭരണഘടനാ വിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നതിനെയും ട്രംപ് കര്‍ശനമായി വിമര്‍ശിച്ചു.വാഷിങ്ടന്‍ ഡിസി, ന്യുയോര്‍ക്ക്, അറ്റ്‌ലാന്റാ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലായിരിക്കും വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയെന്നും ട്രംപ് മുന്നറിയിപ്പു നല്‍കി.

ന്യുയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലറ്റീഷ ജെയിംസ് തനിക്കെതിരെ രാഷ്ട്രീയ ആക്രമണം നടത്തുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. 2024 ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും, വിജയിക്കുകയും ചെയ്താല്‍ ക്യാപ്പിറ്റോള്‍ അക്രമണത്തില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് മാപ്പു നല്‍കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ ഈ പ്രസ്താവനക്കെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പല പ്രമുഖരും രംഗത്തെത്തി.

-

You might also like

-