ജമ്മുവിൽ തീ​വ്ര​വാ​ദി​ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്.

0

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ തീ​വ്ര​വാ​ദി​ക​ളു​ടെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ ജ​മ്മു​വി​ലെ ബ​സ് സ്റ്റാ​ൻ​ഡി​ലും ശ്രീ​ന​ഗ​റി​ലെ സി​ആ​ർ​പി​എ​ഫ് ക്യാ​മ്പി​ലു​മാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ബ​സ് സ്റ്റാ​ൻ​ഡി​ൽ പോ​ലീ​സ് വാ​ഹ​ന​ത്തി​നു നേ​ർ​ക്ക് തീ​വ്ര​വാ​ദ​ക​ൾ ഗ്ര​നേ​ഡ് എ​റി​യു​ക​യാ​യി​രു​ന്നു.സം​ഭ​വ​ത്തി​ൽ മൂ​ന്നു പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ ര​ണ്ടു പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പോ​ലീ​സ് വാ​ഹ​ന​ത്തി​നു നേ​ർ​ക്കാ​ണ് തീ​വ്ര​വാ​ദി​ക​ൾ ഗ്ര​നേ​ഡ് എ​റി​ഞ്ഞ​തെ​ങ്കി​ലും സ​മീ​പ​ത്തു​ള്ള വാ​ഹ​ന​ത്തി​ലാ​ണ് പ​തി​ച്ച​ത്.

ന​വ​ക​ദാ​ലി​ൽ ബ്രാ​രി പോ​ര​യി​ലെ സി​ആ​ർ​പി​എ​ഫ് ക്യാ​മ്പി​നു നേ​ർ​ക്കാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സ്ഫോ​ട​ന​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം

You might also like

-