തൂത്തുക്കുടി വെടിവെപ്പ് മോഡി പ്രതികരിക്കാത്തത് എന്തുകൊണ്ട് ?

0

ഫിറ്റ്നസ് ചലഞ്ചിന് സമയമുളള മോദി എന്തുകൊണ്ട് തൂത്തുക്കുടി വെടിവെപ്പില്‍ പ്രതികരിക്കുന്നില്ല? കോണ്‍ഗ്രസ്

നിരപരാധികളെ കൊല്ലുക എന്നത് സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും മലിനമായ മാനസികാവസ്ഥയാണെന്ന് കോണ്‍ഗ്രസ്.

ഡൽഹി :തൂത്തുക്കുടി വെടിവെപ്പിൽ പ്രധാനമന്ത്രിക്കും തമിഴ്‍നാട് സർക്കാരിനുമെതിരെ കോൺഗ്രസ്. നിരപരാധികളെ കൊല്ലുക എന്നത് സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും മലിനമായ മാനസികാവസ്ഥയാണ്. ഫിറ്റ്നസ് ചലഞ്ചടക്കം സ്വീകരിക്കാന്‍ സമയമുളള പ്രധാനമന്ത്രി എന്തുകൊണ്ട് തൂത്തുക്കുടി വിഷയത്തില്‍ പ്രതികരിക്കുന്നില്ലെന്നും കോണ്‍ഗ്രസ് ചോദിച്ചു.

പ്രധാനമന്ത്രിക്കും തമിഴ്നാട് സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ ഗൌരവമേറിയ വിഷയങ്ങളിലെല്ലാം മൌനം പാലിക്കുന്ന മോദി പ്രധാനമന്ത്രി പദവിയില്‍ തുടരാന്‍ യോഗ്യനാണോ എന്ന് ചിന്തിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‍വി പറഞ്ഞു. നിരപരാധികളെ കൊല്ലുക എന്നത് സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും മലിനമായ മാനസികാവസ്ഥയാണെന്നും സിങ്‍വി വിമര്‍ശിച്ചു.

കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാത്തത് എന്തുകൊണ്ടാണ്? അന്വേഷണ സമിതിക്ക് സമയപരിധി നിശ്ചയിക്കാത്തത് എന്തുകൊണ്ട്? മറ്റ് മാർഗങ്ങൾ തേടാതെ വെടിയുതിര്‍ത്തത് എന്തുകൊണ്ട്? തുടങ്ങിയ ചോദ്യങ്ങളും കോണ്‍ഗ്രസ് ഉന്നയിച്ചിട്ടുണ്ട്.

You might also like

-